വീട്ടില്‍ ഉറങ്ങാന്‍ കിടന്ന ഗൃഹനാഥന്‍ കുത്തേറ്റു മരിച്ചു; മകന്‍ കൈ ഞരമ്പ് മുറിച്ച നിലയിൽ

0
63

നാദാപുരം (കോഴിക്കോട്)∙ ഇരിങ്ങണ്ണൂര്‍ മുടവന്തേരി റോഡില്‍, വീട്ടില്‍ ഉറങ്ങാന്‍ കിടന്ന ഗൃഹനാഥന്‍ കുത്തേറ്റു മരിച്ചു. കുഞ്ഞിപ്പുര മുക്കിലെ സ്റ്റേഷനറി കടയില്‍ ജോലിക്കാരനായ പറമ്പത്ത് സൂപ്പി (62) ആണു മരിച്ചത്. ഞായറാഴ്ച രാത്രി 10.45 നാണ് സംഭവം.

കുത്തിയെന്നു പറയുന്ന മകന്‍ മുഹമ്മദലിയെ (31) കൈ ഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തി. ഇയാളെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില ഗുരുതരമെന്നാണ് വിവരം. സൂപ്പിയുടെ ഭാര്യ നഫീസ (55), മറ്റൊരു മകന്‍ മുനീര്‍ (28) എന്നിവര്‍ക്കും പരുക്കുണ്ട്.

ഇവര്‍ തലശ്ശേരി സഹകരണ ആശുപത്രിയിലാണ്. മനോദൗര്‍ബല്യമുള്ള മുഹമ്മദലി, ഏറെ നാളായി ചികിത്സയിലാണ്. സൂപ്പിയുടെ മറ്റൊരു മകള്‍ മുനീറ ഭര്‍തൃ വീട്ടിലായിരുന്നതിനാല്‍ രക്ഷപ്പെട്ടു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.