ഇന്ധനവില കുറഞ്ഞതിjന് പിന്നാലെ മറ്റൊരു സന്തോഷവാര്‍ത്തകൂടി സാധാരണക്കാരെ തേടിയെത്തുകയാണ്

0
88

സാധാരണക്കാരെ വിലക്കയറ്റത്തിന്‍റെ പിടിയില്‍ നിന്നും കരകയറ്റാന്‍ നിരവധി നടപടികളാണ് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുന്നത്.
അതിനു മുന്നോടിയായി കഴിഞ്ഞ ദിവസം പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ കേന്ദ്രസര്‍ക്കാര്‍ കുറച്ചിരുന്നു. പെട്രോള്‍ ലിറ്ററിന് 8 രൂപയും ഡീസല്‍ ലിറ്ററിന് 6 രൂപയുമാണ് കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് തീരുവയിനത്തില്‍ കുറച്ചത്. ഇതോടെ ഉയര്‍ന്ന ഇന്ധനവില മൂലം വലഞ്ഞിരുന്ന സാധാരണക്കാര്‍ക്ക് വലിയ ആശ്വാസമാണ് ലഭിച്ചത്.

എന്നാല്‍, രാജ്യത്ത് ഇന്ധനവില കുറഞ്ഞതിന് പിന്നാലെ മറ്റൊരു സന്തോഷവാര്‍ത്തകൂടി സാധാരണക്കാരെ തേടിയെത്തുകയാണ്. അതായത് ഭക്ഷ്യഎണ്ണയുടെ വിലയില്‍ അടുത്തിടെ ഉണ്ടായ കുറവാണ് ഈ സന്തോഷവാര്‍ത്ത‍. ഇന്തോനേഷ്യ കയറ്റുമതി പുനരാരംഭിച്ചതാണ് ഈ വിലക്കുറവിന് കാരണം.

ആഗോളവിപണിയില്‍ ഭക്ഷ്യഎണ്ണയുടെ വില വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇന്തോനേഷ്യ കയറ്റുമതി പുനരാരംഭിച്ചത് രാജ്യത്തിന്‍റെ വിപണിയെ ബാധിച്ചു. കഴിഞ്ഞയാഴ്ച, ഭക്ഷ്യ എണ്ണ, എണ്ണക്കുരുക്കളില്‍ ഭൂരിഭാഗവും വില കുറയുന്ന പ്രവണതയാണ് കാണിച്ചത്‌. ഇതിന്‍റെ ഫലമായി രാജ്യത്ത് ഏറെ ഉപയോഗത്തിലുള്ള പല ഭക്ഷ്യഎണ്ണകളുടെയും വില കുറയാന്‍ ഇടയായി.

വിപണി നല്‍കുന്ന സൂചനകള്‍ അനുസരിച്ച്‌ കടുകെണ്ണയ്ക്ക് 40 രൂപയാണ് കുറഞ്ഞത്. ഭക്ഷ്യ എണ്ണയുടെ നിരക്കില്‍ വലിയ ഇടിവാണ് ഇത് കണക്കാക്കുന്നത്.

കഴിഞ്ഞ ആഴ്‌ചയെ അപേക്ഷിച്ച്‌ ഈയാഴ്ച കടുക് വില 100 രൂപ കുറഞ്ഞ് ക്വിന്‍റലിന് 7,515-7,565 രൂപയിലെത്തി. ഇതോടെ, കടുകെണ്ണ ക്വിന്‍റലിന് 250 രൂപ കുറഞ്ഞ് 15,050 രൂപയായി.

സോയാബീന്‍ എണ്ണയുടെയും വില കുറഞ്ഞു. വിദേശ വിപണികളില്‍ വര്‍ദ്ധന ഉണ്ടായിട്ടും ഇന്ത്യന്‍ വിപണിയില്‍ സോയാബീന്‍ എണ്ണയുടെ വില കുറയുകയാണ് ഉണ്ടായത്. സോയാബീന്‍ എണ്ണയുടെ വില കുറഞ്ഞ് 7,025-7,125 രൂപയിലും നിലക്കടല എണ്ണ ടിന്നിന് 25 രൂപ കുറഞ്ഞ് 2,625-2,815 രൂപയായി.

കഴിഞ്ഞയാഴ്ച, വിദേശ വിപണിയിലെ ഉയര്‍ന്ന വില മൂലം, അസംസ്‌കൃത പാമോയിലിന്‍റെ വിലയിലും കുറവ് രേഖപ്പെടുത്തിയിരുന്നു. പാമോയിലിന്‍റെ വില ക്വിന്‍റലിന് 500 രൂപ കുറഞ്ഞ് 14,850 രൂപയില്‍ എത്തിയിരുന്നു.

ഇന്തോനേഷ്യ കയറ്റുമതി പുനരാരംഭിച്ചതോടെ നിത്യോപയോഗ സാധനങ്ങളുടെ വില കുറയുമെന്നാണ് വിലയിരുത്തല്‍…