പോലീസിന്റെ കണ്ണുവെട്ടിച്ച് ബസിൽ നിന്നും ഇറങ്ങിയോടി; ലഹരിക്കടത്ത് കേസിലെ പ്രതി കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു; സംഭവം കോടതിയിൽ ഹാജരാക്കാൻ ബസിൽ കൊണ്ടുവരുന്നതിനിടെ

0
78

കാസർകോട്: ലഹരിക്കടത്ത് കേസുകളിലെ പ്രതി പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു. ജില്ലാ സെഷൻസ് കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോഴായിരുന്നു സംഭവം. കാസർകോട് വിദ്യാനഗർ സ്വദേശി അമീർ അലിയാണ് രക്ഷപ്പെട്ടത്.

കഴിഞ്ഞ ദിവസമുണ്ടായ അടിപിടി കേസിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് കോടതിയിൽ ഹാജരാക്കാൻ ബസിൽ എത്തിക്കുന്നതിനിടെ രണ്ട് പോലീസുകാരുടെ കണ്ണുവെട്ടിച്ച് ബസിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നു. ബി.സി. റോഡ് ജംഗ്ഷനിലായിരുന്നു സംഭവം.

അമീറിനെതിരെ വിവിധ സ്റ്റേഷനുകളിലായി 20 കേസുകളുണ്ടെന്ന് പോലീസ് അറിയിച്ചു. പ്രതിയെ കണ്ടെത്താൻ പോലീസ് തിരച്ചിൽ നടത്തുകയാണ്.