24 മണിക്കൂറിനിടെ രാജ്യത്ത് സ്ഥിരീകരിച്ചത് 2226 പുതിയ കൊവിഡ് കേസുകള്‍

0
67

24 മണിക്കൂറിനിടെ രാജ്യത്ത്  2226 പുതിയ കൊവിഡ് കേസുകളാണ് ( covid Case ) സ്ഥിരീകരിച്ചു . കൊവിഡ് മൂലം 65 മരണം കൂടി റിപ്പോർട്ട് ചെയ്തു.നിലവിൽ 14,955 പേരാണ് ചികിത്സയിലുള്ളത്.രാജ്യത്ത് ഒമിക്രോണിന്റെ ഉപവകഭേദമായ ബി.എ.4  ന്റെ  രണ്ടു  കേസുകൾ   റിപ്പോർട്ട്‌ ചെയ്തു.
അതേസമയം കോവിഡ് ആശങ്ക ഒഴിയും മുമ്പ് ലോകത്തു കുരങ്ങുപനി ഭീഷണിയാകുന്നു. ഇതുവരെ 12 രാജ്യങ്ങളിലായി 100ൽ അധികം കുരങ്ങുപനി കേസുകളാണ് സ്ഥിരീകരിച്ചത്. രാജ്യത്ത് സാഹചര്യങ്ങള്‍ നിരീക്ഷിക്കാനും ജാഗ്രത ശക്തമാക്കാനുമാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശം