കൊല്ലം വിസ്മയ കേസില്‍ വിധി നാളെ

0
95

കൊല്ലം: കൊല്ലം നിലമേല്‍ വിസ്മയ കേസില്‍ വിധി പ്രഖ്യാപനം നാളെ. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.എന്‍ സുജിത്താണ് നാളെ വിധി പ്രഖ്യാപനം നടത്തുക. വിസ്മയയുടെ ഭര്‍ത്താവായിരുന്ന കിരണ്‍കുമാര്‍ മാത്രമാണ് കേസിലെ പ്രതി. വിസ്മയ മരിച്ച് ഒരു വര്‍ഷം തികയും മുമ്പാണ് കേസില്‍ വിധി വരുന്നത്.

പ്രതിയും വിസ്മയയുടെ ഭര്‍ത്താവുമായ കിരണിനെതിരെ സ്ത്രീധന പീഡനം മൂലമുള്ള മരണം, സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ, പരുക്കേല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. വേഗത്തില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും വിചാരണ നടപടികളിലും അതേ വേഗത നിലനിര്‍ത്തുകയും ചെയ്തതിനു ഒടുവിലാണ് കേസില്‍ വിധി വരുന്നത്. 500 പേജുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടത്.

42 സാക്ഷികളെയും 120 രേഖകളും 12 മുതലകളും മുന്‍നിര്‍ത്തിയായിരുന്നു വിചാരണ. ഡിജിറ്റല്‍ തെളിവുകള്‍ ഏറെ ഉണ്ടായ കേസിലാണ് നാളെ വിധി പറയുക. വാട്‌സ്ആപ്പ് വോയിസ് സന്ദേശങ്ങള്‍ ആയിരുന്നു വിചാരണവേളയില്‍ ഏറ്റവും നിര്‍ണായകമായത്. കേസില്‍ പ്രതിയായ കിരണ്‍കുമാര്‍ ഇപ്പോള്‍ ജാമ്യത്തിലാണ്.