പാലക്കാട് വാഹനാപകടം; രണ്ട് മരണം

0
72

പലക്കാട്: മുടപ്പല്ലൂരിൽ ബസും ട്രാവലറും കൂട്ടിയിടിച്ച് രണ്ട് മരണം. ആലപ്പുഴ സ്വദേശികളായ റോസ്‌ലി, പൈലി എന്നിവരാണ് മരിച്ചത്. ഉച്ചയോടെയായിരുന്നു സംഭവം.

പഴനിയിലേക്ക് പോകുന്ന ബസ്സും തൃശ്ശൂർ ഭാഗത്തേക്ക് പോകാനായി നിർത്തിയിട്ടിരിക്കുന്ന ട്രാവലറിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.

സംഭവത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ട് പേരുടെ നിലഗുരുതരമാണെന്നാണ് വിവരം.