Sunday
11 January 2026
24.8 C
Kerala
HomeKeralaസംസ്ഥാനത്ത് ശക്തമായ മഴ; ഇന്ന് 10 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ശക്തമായ മഴ; ഇന്ന് 10 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്‌ക്ക് സാദ്ധ്യത. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ഏർപ്പെടുത്തി. 10 ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് ഏർപ്പെടുത്തിയിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ,കണ്ണൂർ എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് ഉള്ളത്. ഇവിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. അതേസമയം അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എന്നാൽ മഴ മുന്നറിയിപ്പ് ഒന്നും തന്നെ പുറപ്പെടുവിച്ചിട്ടില്ല. എങ്കിലും മഴ തുടരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ശക്തമായ മഴയാണ് വിവിധ ജില്ലകളിൽ ലഭിച്ചിരിക്കുന്നത്.

ഇവിടങ്ങളിൽ വീണ്ടും മഴ തുടരുന്നത് പാരിസ്ഥിതിക ദുരന്തങ്ങൾക്ക് വഴിവെച്ചേക്കാം. ശക്തമായ മഴ പെയ്ത സാഹചര്യത്തിൽ സംസ്ഥാനത്തെ ഡാമുകളിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ മൂന്ന് ഡാമുകളിൽ റെഡ് അലർട്ട് ഏർപ്പെടുത്തിയിട്ടുണ്ട്. തൃശ്ശൂർ പെരിങ്ങൽക്കൂത്ത്, ഇടുക്കി കല്ലാർകുട്ടി, ലോവർ പെരിയാർ അണക്കെട്ട് എന്നിവടങ്ങളിലാണ് റെഡ് അലർട്ട്.

RELATED ARTICLES

Most Popular

Recent Comments