Wednesday
17 December 2025
31.8 C
Kerala
HomeHealth' ന​ഗ്നയായതിൽ ലജ്ജിക്കുന്നില്ല, പ്ലേബോയ് മാഗസിനിൽ കവർ ഗേളാകാൻ കഴിഞ്ഞതിൽ സന്തോഷം മാത്രം'; ഷെർലിൻ ചോപ്ര

‘ ന​ഗ്നയായതിൽ ലജ്ജിക്കുന്നില്ല, പ്ലേബോയ് മാഗസിനിൽ കവർ ഗേളാകാൻ കഴിഞ്ഞതിൽ സന്തോഷം മാത്രം’; ഷെർലിൻ ചോപ്ര

നഗ്നതാപ്രദർശനങ്ങളിലൂടെ ശ്രദ്ധ നേടിയ ബോളിവുഡ് നടിയും മോഡലുമാണ് ഷെർലിൻ ചോപ്ര (Sherlyn Chopra). അതിന്റെ പേരിൽ പലപ്പോഴും ഷെർലിൻ ചോപ്രയ്ക്ക് വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. പ്ലേബോയ് മാഗസിനിൽ കവർ ഗേളാവുന്ന ആദ്യത്തെ ഇന്ത്യക്കാരി എന്ന പട്ടമാണ് ഷെർലിൻ 2013 ൽ സ്വന്തമാക്കിയത്. അമേരിക്കയിൽ നിന്നും പ്രസിദ്ധികരിക്കുന്ന മാഗസിനാണ് പ്ലേബോയ്. 1953 ൽ ആരംഭിച്ച മാസികയ്ക്ക് വൻ പ്രചാരമായിരുന്നു കിട്ടിയിരുന്നത്. ഷെർലിൻ ചോപ്ര കാമസൂത്ര 3D, ദിൽ ബോലെ ഹഡിപ്പ ഉൾപ്പെടെയുള്ള സിനിമകളിൽ അഭിനയിച്ചു.

2013-ൽ പുറത്തിറങ്ങിയ കാമസൂത്ര 3ഡി എന്ന ചലച്ചിത്രത്തിന്റെ ട്രെയിലറിലും ഇവർ നഗ്നയായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഗായിക എന്ന നിലയിലും പ്രശസ്തയായ ഷെർലിൻ ചോപ്രയുടെ ബാഡ് ഗേൾ എന്ന സംഗീത ആൽബം 2013 ഡിസംബറിൽ പുറത്തിറങ്ങിയിരുന്നു. മോഡലാകാൻ അവസരം ലഭിച്ചതെങ്ങനെയെന്നും ഷൂട്ടിങ്ങിനിടയിലുള്ള അനുഭവങ്ങളെക്കുറിച്ചും അടുത്തിടെ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ ഷെർലിൻ സംസാരിച്ചു. പ്രശസ്തമായ പ്ലേബോയ് മാഗസിനിൽ മുഖചിത്രമായതിൽ സന്തോഷമേയുള്ളൂ ഷെർലിൻ ചോപ്ര ഇ ടെെംസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ന​ഗ്നയായി അഭിനയിച്ചതിൽ ഇതുവരെയും മറ്റ് പ്രശ്നങ്ങളൊന്നും തോന്നിയിട്ടില്ലെന്ന് ഷെർലിൻ പറഞ്ഞു. പ്ലേബോയ്‌ക്ക് വേണ്ടി നഗ്‌നനായി ഷൂട്ട് ചെയ്‌തപ്പോൾ മനസിൽ കുറ്റബോധമോ ലജ്ജയൊന്നും തോന്നിയിട്ടില്ലെന്നും അവർ പറഞ്ഞു. തന്റെ ചിത്രങ്ങളിൽ കുടുംബം സന്തുഷ്ടരാണെന്നും എല്ലാവരും പിന്തുണ നൽകുന്നുണ്ടെന്നും ഷെർലിൻ ചോപ്ര പറഞ്ഞു. തനിക്ക് ഇഷ്ടമുള്ള കാര്യങ്ങളൊക്കെ ചെയ്യാൻ കഴിഞ്ഞതിൽ വളരെ അധികം സന്തോഷമുണ്ട്. എന്നാൽ അവയൊന്നും അശ്ലീലമായിരുന്നില്ല. ഒരു പക്ഷെ അങ്ങനെ ആവണമെന്ന് ആഗ്രഹിക്കുന്നവരുണ്ടാവുമെന്നും ഷെർലിൻ പറയുന്നു.

RELATED ARTICLES

Most Popular

Recent Comments