വിജയ് ബാബുവിനെതിരായ കേസില്‍ പരാതിക്കാരിയെ ആക്ഷേപിച്ച്‌ നിര്‍മാതാവ് ലിബര്‍ട്ടി ബഷീര്‍

0
77

കൊച്ചി: നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരായ കേസില്‍ പരാതിക്കാരിയെ ആക്ഷേപിച്ച്‌ നിര്‍മാതാവ് ലിബര്‍ട്ടി ബഷീര്‍.
റിപ്പോര്‍ട്ടര്‍ ടി വിയുടെ എഡിറ്റേഴ്‌സ് അവറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജയ് ബാബു ഒളിവില്‍ കഴിയുന്നതില്‍ തെറ്റില്ലെന്നും ഏതൊരാളും ചെയ്യുന്നതാണ് അതെന്നും ലിബര്‍ട്ടി ബഷീര്‍ കൂട്ടിച്ചേര്‍ത്തു. ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ വിജയ് ബാബുവിനോടൊപ്പം പോകുന്ന സമയത്ത് പെണ്‍കുട്ടി ആലോചിക്കേണ്ടതില്ലേ എന്നും പെണ്‍കുട്ടികളും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ലിബര്‍ട്ടി ബഷീര്‍ പറഞ്ഞതിന്റെ പ്രസക്തഭാഗങ്ങള്‍ ഇങ്ങനെയാണ്…

വിജയ് ബാബു ചെയ്ത രണ്ട് തെറ്റുകള്‍ ഒന്ന് ആ ഇരയുടെ പേര് വെളിപ്പെടുത്തി എന്നതാണ്. രണ്ടാമത്തേത് ഫേസ്ബുക്കില്‍ ഭീഷണിപ്പെടുത്തി പോസ്റ്റിട്ടത്. ഈ രണ്ട് തെറ്റല്ലാതെ വിജയ് ബാബു ചെയ്തിട്ടില്ല. മറ്റേ കേസില്‍ ഇരയ്ക്ക് വേണ്ടി വാദിക്കുന്ന കക്ഷി എന്ന നിലയ്ക്ക് ഞാന്‍ വിജയ് ബാബുവിനെ സപ്പോര്‍ട്ട് ചെയ്യുന്നത് ശരിയല്ല. എങ്കില്‍ കൂടി അതിന്റെ സത്യാവസ്ഥ അറിയുന്ന സ്ഥിതിയ്ക്ക് ഒരിക്കലും എനിക്ക് വിജയ് ബാബു തെറ്റ് ചെയ്തുവെന്ന് പറയാനാകില്ല. അങ്ങനെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ പിന്നെ ലോകത്ത് ഒരു പുരുഷന്‍മാര്‍ക്കും ജീവിക്കാന്‍ പറ്റില്ല.