രാജ്യത്ത് ഒമിക്രോണിന്റെ പുതിയ വകഭേദം

0
67

ന്യൂഡല്ഹി: രാജ്യത്ത് ഒമിക്രോണിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചു. കൊവിഡ് വ്യാപന ഭീതി ഒഴിയവെയാണ് പുതിയ വകഭേദം തലപൊക്കിയത്.

ഒമിക്രോണിന്റെ ഉപ വകഭേദമായ ബിഎ4 ആണ് കണ്ടെത്തിയത്. ദക്ഷിണാഫ്രിക്കയില് നിന്ന് ഹൈദരാബാദിലെത്തിയ ആളിലാണ് ബിഎ4 ആദ്യം കണ്ടെത്തിയത്. രണ്ടാമത്തേത് ചെന്നൈയിലും സ്ഥിരീകരിച്ചു. ചെന്നൈയില് നിന്നുള്ള സാംപിള് ഒരു യുവതിയുടേതാണെന്ന് റിപ്പോര്ട്ടുണ്ട്.

ദക്ഷിണാഫ്രിക്കയില് കോവിഡ് അഞ്ചാം തരംഗത്തിലേക്ക് നയിച്ച ഒമിക്രോണിന്റെ രണ്ട് ഉപവകഭേദങ്ങളില് ഒന്നാണ് ബിഎ4. ബിഎ4, ബിഎ5 ഉപവകഭേദങ്ങളെ ‘ആശങ്കയുടെ വകഭേദങ്ങള്’ ആയി യൂറോപ്യന് സെന്റര് ഫോര് ഡിസീസ് കണ്ട്രോള് ആന്ഡ് പ്രിവന്ഷന് പ്രഖ്യാപിച്ചിരുന്നു.