Wednesday
17 December 2025
31.8 C
Kerala
HomeKeralaപാത ഇരട്ടിപ്പിക്കലിന്റെ ഭാ​ഗമായി കോട്ടയം വഴിയുള്ള റെയിൽ പാതയിൽ ഇന്ന് മുതൽ നിയന്ത്രണങ്ങൽ ഏർപ്പെടുത്തും

പാത ഇരട്ടിപ്പിക്കലിന്റെ ഭാ​ഗമായി കോട്ടയം വഴിയുള്ള റെയിൽ പാതയിൽ ഇന്ന് മുതൽ നിയന്ത്രണങ്ങൽ ഏർപ്പെടുത്തും

കോട്ടയം: പാത ഇരട്ടിപ്പിക്കലിന്റെ ഭാ​ഗമായി കോട്ടയം വഴിയുള്ള റെയിൽ പാതയിൽ ഇന്ന് മുതൽ നിയന്ത്രണങ്ങൽ ഏർപ്പെടുത്തും. കോട്ടയം വഴിയുള്ള പ്രധാന ട്രെയിനുകൾ റദ്ദാക്കിയിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. കോട്ടയം- ചിങ്ങവനം പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ പുരോഗമിക്കുന്നതിനാൽ കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതത്തിന് ഇന്നലെയും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

പരുശുറാം എക്സ്‌പ്രസ് മെയ് 21 മുതൽ 28 വരെ 9 ദിവസവും, വേണാട് എക്സ്പ്രസ് മെയ് 24 മുതൽ 28 വരെ അഞ്ച് ദിവസവും റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. ഏറ്റുമാനൂർ സ്റ്റേഷൻ മുതൽ ചിങ്ങവനം സ്റ്റേഷൻ വരെ മോട്ടോർ ടോളിയിൽ പരിശോധന നടത്തുകയാണ്. തുടർന്ന് ട്രാക്കിൽ സ്പീഡ് ട്രയൽ നടത്തും. ഇലക്ട്രിക്ക് എഞ്ചിനും ഒരു ബോഗിയും 120 കിമി വേഗത്തിൽ ട്രാക്കിൽ ഓടിച്ചാണ് സ്പീഡ് ട്രയൽ നടത്തുന്നത്.

അതിനു ശേഷം സിആര്‍എസ് നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും അവസാന ജോലികൾ പൂർത്തിയാക്കുക. അഞ്ച് ദിവസം കൊണ്ട് യാർഡിലെ കണക്ഷനും സിഗ്നൽ സംവിധാനവും പൂർത്തിയാക്കും. 28-ാം തീയതി വരെയാണ് യാത്രാനിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. പ്രധാന ട്രെയിനുകൾ പൂർണമായി റദ്ദാക്കുന്നത്‌ വലിയ യാത്രാക്ലേശത്തിനിടയാക്കും.

RELATED ARTICLES

Most Popular

Recent Comments