കുടുംബാം​ഗങ്ങൾക്ക് മാത്രം അറിയുന്ന ആ രഹസ്യം പുറത്തുവിട്ട് മഹേഷ് ബാബു

0
77

തെലുങ്ക് സിനിമാ മേഖലയിൽ ഏറെ ആരാധകരുള്ള താരമാണ് മഹേഷ് ബാബു. താരത്തിന്റെ പുതിയ ചിത്രമായ സർക്കാരു വാരി പാട്ട 100 കോടി കളക്ഷനും കടന്ന് കുതിക്കുകയാണ്. ഇപ്പോൾ തന്നേക്കുറിച്ച് കുടുംബാം​ഗങ്ങൾക്ക് മാത്രം അറിയുന്ന ഒരു രഹസ്യം പുറത്തുവിട്ടിരിക്കുകയാണ് സൂപ്പർതാരം.
താൻ വളരെ രസികനും നന്നായി തമാശ പറയുന്നയാളുമാണെന്നാണ് അദ്ദേഹം പറഞ്ഞത്. പുതിയ സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കുന്നതിനിടെയാണ് മഹേഷ് ബാബു ഇക്കാര്യം പറഞ്ഞത്. തമാശ പൊട്ടിക്കാനും കുഞ്ഞ് കളിയാക്കലുകൾ നടത്താനുമൊക്കെ വളരെ ഇഷ്ടമാണ്. പക്ഷേ കുടുംബത്തിലുള്ളവർക്കേ ഇതറിയൂ. കുടുംബത്തിനൊപ്പം സമയം ചെലവഴിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നയാളാണ് താനെന്നും അദ്ദേഹം പറഞ്ഞു.
കുടുംബത്തിനൊപ്പം പുറത്തുപോവാനും വ്യത്യസ്തമായ വിഭവങ്ങൾ കഴിച്ചുനോക്കാനും വളരെയേറെ താത്പര്യമുണ്ട്. ദക്ഷിണേന്ത്യൻ ഭക്ഷണം കഴിക്കാനാണ് ഇഷ്ടം. പക്ഷേ കടൽ വിഭവങ്ങളോട് അത്ര താത്പര്യമില്ല. മഹേഷ് ബാബു പറഞ്ഞു. ​ഗീതാ ​ഗോവിന്ദം എന്ന സൂപ്പർ ഹിറ്റിനുശേഷം പരശുറാം പെട്ല സംവിധാനം ചെയ്ത ചിത്രമാണ് സർക്കാരു വാരി പാട്ട. കീർത്തി സുരേഷാണ് നായിക. തമൻ ഈണമിട്ട ​ഗാനങ്ങൾ കേരളത്തിലും സൂപ്പർ ഹിറ്റുകളായിരുന്നു.