വെളുത്തുള്ളി, വെള്ളുള്ളി, വെള്ളവെങ്കായം, പൂണ്ട് എന്നിങ്ങനെ വിവിധ പേരുകളില്‍ വിവിധ സ്ഥലങ്ങളില്‍ ഇവ അറിയപ്പെടുന്നു.
ഭക്ഷണത്തിന് രുചിയും മണവും നല്‍കുന്നതിനും അച്ചാറുകളും മറ്റും കേടുകൂടാതെ സൂക്ഷിക്കാനും വെളുത്തുള്ളി സാധാരണയായി ഉപയോഗിച്ചുവരുന്നു.
അറിയാം വെളുത്തുളളിയുടെ ഗുണങ്ങള്‍
*വില്ലന്‍ ചുമ മാറാന്‍ വെളുത്തികഴിക്കുന്നത് നല്ലതാണ്.
*കണ്ണുവേദന, വയറുവേദന എന്നിവയ്ക്ക് പറ്റിയ ഔഷധമാണ് വെളുത്തുള്ളി.
* ഗ്യാസ് ട്രബിളിന് വെളുത്തുള്ളി ചതച്ച് പാലില്‍ കാച്ചി ദിവസവും രാത്രി കഴിക്കുന്നത് ഫലപ്രദമാണ്.
*വെളുത്തുള്ളി, കായം, ചതകുപ്പ ഇവ സമം പൊടിച്ച് ഗുളികയാക്കി ചൂടുവെള്ളത്തില്‍ ദഹനക്കേടിന് കഴിക്കാവുന്നതാണ്.
*വെളുത്തുള്ളി പിഴിഞ്ഞ നീരില്‍ ഉപ്പുവെള്ളം ചേര്‍ത്ത് ചൂടാക്കി ചെറുചൂടോടെ മൂന്ന് തുള്ളി വീതം ചെവിയില്‍ ഒഴിച്ചാല്‍ ചെവിവേദനക്ക് ശമനമുണ്ടാകും.
*തുടര്‍ച്ചയായി വെളുത്തുള്ളി കഴിച്ചാല്‍ അമിതരക്തസമ്മര്‍ദം കുറയും.
* വെളുത്തുള്ളി ഹൃദയസംബന്ധിയായ രോഗങ്ങള്‍ക്കായി പ്രത്യേകം പരിഗണിച്ചുവരുന്നുണ്ട്.
* ഉദരത്തില്‍ കാണപ്പെടുന്ന ചിലയിനം കാന്‍സറുകള്‍ക്കും വെളുത്തുള്ളി പ്രയോജനം ചെയ്യും.
* വെളുത്തുള്ളി തലച്ചോറിന്റെ ആരോഗ്യസംരക്ഷണത്തിന് ഗുണം ചെയ്യും.
*അല്‍ഷിമേഴ്സ്, ഡിമെന്‍ഷ്യ തുടങ്ങിയ ന്യൂറോ ഡിജെനറേറ്റീവ് രോഗങ്ങള്‍ക്കെതിരെയും വെളുത്തുളളി കഴിക്കുന്നത് നല്ലതാണ്.
*വെളുത്തുളളി പച്ചയ്ക്ക് ചവയ്ച്ച് കഴിക്കുന്നത് കുടലിലെ വിരകളെ നീക്കം ചെയ്യാന്‍ സഹായിക്കുന്നു.
*വെളുത്തുള്ളി പതിവായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഷുഗര്‍ ലെവല്‍ നിയന്ത്രണത്തിന് ഏറ്റവും വലിയ സഹായം ചെയ്യും.
വെളുത്തുള്ളിയുടെ ഉപയോഗം പല വിധത്തില്‍ ആരോഗ്യം നല്‍കുന്നുണ്ടെങ്കിലും അനാരോഗ്യത്തിന്റെ കാര്യത്തില്‍ അത്രത്തോളം തന്നെ മുന്നില്‍ നില്‍ക്കുന്നതാണ് ഇത്. എന്നു കരുതി വെളുത്തുള്ളി പൂര്‍ണമായും ഒഴിവാക്കേണ്ട ആവശ്യമില്ല. ഏത് വസ്തുവും ഉപയോഗം വര്‍ദ്ധിച്ചാല്‍ അതുണ്ടാക്കുന്ന സൈഡ് എഫക്‌ട് പോലെ തന്നെയാണ് എപ്പോഴും.