കളമശേരി നഗരസഭ പരിധിയിലെ വെള്ളക്കെട്ട്; വിശദീകരണം നൽകാൻ ഉത്തരവിട്ട് ജലസേചന വകുപ്പ്

0
73

കൊച്ചി: കളമശേരി നഗരസഭ പരിധിയിലെ വെള്ളക്കെട്ടിൽ ജലസേചന വകുപ്പിന്റെ ഇടപെടൽ. തോട് കയ്യേറി റോഡിന്റെ വീതി കൂട്ടിയത് നിയമവിരുദ്ധമെന്ന് കണ്ടെത്തൽ. നിയമ വിരുദ്ധമായ നടപടികളിൽ വിശദീകരണം നൽകാൻ ഉത്തരവിൽ പറയുന്നു.

പ്രദേശത്തെ മുഴുവൻ തോടുകളുടെയും സർവേ നടത്തി അതിർത്തി പുനഃസ്ഥാപിക്കണം. തോട് പുനസ്ഥാപിച്ചില്ലെങ്കിൽ നിയമ നടപടി ഉണ്ടാകുമെന്നും ജലസേചന വകുപ്പ് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസത്തെ മഴയിൽ ചങ്ങമ്പുഴ നഗർ വി.ആർ തങ്കപ്പൻ റോഡിൽ 50 ഓളം വീടുകളിൽവെള്ളം കയറിരുന്നു.

ഫയർഫോഴ്‌സിന് ബേട്ട് എത്തിച്ച് ആളുകളെ മാറ്റേണ്ടി വന്നിരുന്നു. ഒറ്റ മഴയിൽ വീടുകളിൽ വരെ വെള്ളം കയറുന്ന ദുരവസ്ഥയെ തുടർന്ന് പദേശവാസികളിൽ നിന്നും നഗരസഭക്കെതിരെ പരാതി ഉയർന്ന സാഹചര്യത്തിലാണ് ജലസേചന വകുപ്പിന്റെ ഇടപെടൽ. സംഭവത്തിൽ ഉടൻ വിശദീകരണം നൽകണമെന്നാണ് ഉത്തരവിൽ പറയുന്നത്.