ശീതളപാനീയത്തിന്റെ അടപ്പ് കടിച്ച് തുറക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങി: 15കാരന് ദാരുണാന്ത്യം

0
64

അംബാല: ശീതളപാനീയത്തിന്റെ അടപ്പ് കടിച്ച് തുറക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങി വിദ്യാർത്ഥിയ്‌ക്ക് ദാരുണാന്ത്യം. 11-ാം ക്ലാസ് വിദ്യാർത്ഥിയായ യഷ് ആണ് മരിച്ചത്. ഹരിയാനയിലെ അംബാലയിൽ ഇന്നലെ രാത്രിയാണ് സംഭവം.\

ശീതളപാനീയത്തിന്റെ അടപ്പ് കടിച്ച് തുറക്കുന്നതിനിടെ അടപ്പ് തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. അടപ്പ് എടുത്ത് മാറ്റാൻ കുടുംബാംഗങ്ങൾ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നാലെ ആശുപപത്രിയിൽ പ്രവേശിപ്പിച്ചു.

ശ്വാസം ലഭിക്കാതായതിനെ തുടർന്നാണ് മരണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. സഹോദരിക്ക് തുറക്കാൻ കഴിയാത്തതിനെ തുടർന്ന് യഷ് കടിച്ച് തുറക്കാൻ ശ്രമിച്ചപ്പോഴാണ് സംഭവം നടക്കുന്നത്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി.