മൂവാറ്റുപുഴയിൽ മാളിൽ പ്രവർത്തിക്കുന്ന ചിക്കിങിൽ നിന്ന് 50 കിലോയിലധികം പഴകിയ ചിക്കൻ പിടികൂടി

0
101

കൊച്ചി: മൂവാറ്റുപുഴയിൽ നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ ഒരു ഹോട്ടലിൽ നിന്നും മാത്രം പിടികൂടിയത് 50 കിലോയിലധികം പഴകിയ ചിക്കൻ. ഗ്രാൻഡ് സെന്റർമാളിൽ പ്രവർത്തിക്കുന്ന ചിക്കിങ്ങിൽ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്.

ചിക്കിങ്ങിൽ ചിക്കൻ പാകം ചെയ്യുന്ന ഗ്രിൽ വൃത്തിഹീനമായിരുന്നില്ലെന്നും ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഉണ്ടായിരുന്നില്ലെന്നും ഹെൽത്ത് ഇൻസ്‌പെക്ടർ അഷറഫ് വ്യക്തമാക്കി. തൊടുപുഴ -മൂവാറ്റുപുഴ റോഡിൽ ലതാ ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന പഴകിയ ബീഫ്,ചിക്കൻ, മത്സ്യം,പഴങ്ങൾ,ഫ്രഷ് ക്രീം,കുബ്ബൂസ്, മയോണൈസ് തുടങ്ങിയ സാധനങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. ജനങ്ങളുടെ ആരോഗ്യം മുൻനിർത്തി പരിശോധനകൾ ശക്തമായി തുടരുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.