Saturday
10 January 2026
31.8 C
Kerala
HomeKeralaറെയില്‍വെ ട്രാക്കിന് സമീപത്ത് നിന്നും മനുഷ്യ അസ്ഥികൂടം കണ്ടെത്തി

റെയില്‍വെ ട്രാക്കിന് സമീപത്ത് നിന്നും മനുഷ്യ അസ്ഥികൂടം കണ്ടെത്തി

എറണാകുളം: വടുതലയില്‍ മനുഷ്യ അസ്ഥികൂടം കണ്ടെത്തി. റെയില്‍വെ ട്രാക്കിനു സമീപത്തെ തോട്ടിലാണ് അസ്ഥികൂടം കണ്ടെത്തിയത്. രാവിലെ കളിക്കാനെത്തിയ കുട്ടികളാണ് അസ്ഥികൂടം കണ്ടെത്തിയത്.

വടുതല ഡോൺബോസ്ക്കോക്ക് സമീപമുള്ള റെയില്‍വേ ട്രാക്കിനോട് ചേർന്നുള്ള തോട്ടിലായിരുന്നു മനുഷ്യന്‍റെ തലയോട്ടിയും അസ്ഥികളും കുട്ടികള്‍ കണ്ടത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് അസ്ഥികൂടം പുറത്തെടുത്തു. പിന്നാലെ ഫോറൻസിക് സംഘവും സ്ഥലത്തെത്തി അസ്ഥികൂടം പരിശോധിച്ചു.അസ്ഥികൂടത്തിന് രണ്ട് വര്‍ഷത്തിലേറെ പഴക്കമുണ്ടെന്നാണ് പ്രാഥമിക പരിശോധനയില്‍ മനസിലായിട്ടുള്ളത്.

വിശദമായ ഫൊറെൻസിക് പരിശേധനയും പോസ്റ്റുമോര്‍ട്ടത്തിനും ശേഷം മാത്രമേ കൂടുതല്‍ വ്യക്തത വരികയുള്ളൂവെന്ന് പൊലീസ് അറിയിച്ചു. അസ്ഥികൂടം തത്ക്കാലത്തേക്ക് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.കോടതി നിര്‍ദ്ദേശമനുസരിച്ചായിരിക്കും കേസില്‍ പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിക്കുക.

RELATED ARTICLES

Most Popular

Recent Comments