നാദാപുരത്ത് വീട്ടമ്മയുടെ മരണം ചെമ്മീൻകറിയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയം

0
93

കോഴിക്കോട്: കോഴിക്കോട് നാദാപുരത്തെ വീട്ടമ്മയുടെ മരണം ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയം. ചിയ്യൂർ കരിമ്പലം കണ്ടി മൊയ്തുവിന്റ ഭാര്യ സുലൈഹ (42)യാണ് മരിച്ചത്.

വീട്ടിലുണ്ടാക്കിയ ചെമ്മീൻ കറിയിൽ നിന്നും വിഷബാധയുണ്ടായാണ് മരണമെന്നാണ് സംശയം. ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് സുലൈഹയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷം മാത്രമേ ഭക്ഷ്യവിഷബാധയിൽ സ്ഥിരീകരണം നടത്താനാകുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.