രണ്ടാം വര്‍ഷത്തിലേക്ക് കടക്കുന്നത് തികഞ്ഞ ആത്മവിശ്വസത്തോടെ; ജനപിന്തുണ കൂടിയെന്ന് മുഖ്യമന്ത്രി

0
115

തിരുവനന്തപുരം: തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ഇടതു സര്‍ക്കാര്‍ രണ്ടാം വര്‍ഷത്തിലേക്ക് കടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിനുള്ള ജനപിന്തുണ വര്‍ധിക്കുകയാണ്. തദ്ദേശ തെരെഞ്ഞെടുപ്പ് ഫലം അതാണ് സൂചിപ്പിക്കുന്നത്. ഏത് പ്രതികൂല കാലാവസ്ഥയിലും ഏറ്റെടുത്ത കാര്യങ്ങള്‍ നടപ്പാക്കുമെന്ന് ജനത്തിന് മനസിലായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അവതരിപ്പിച്ച പ്രകടന പത്രിക നവകേരള സൃഷ്ടിക്കായിരുന്നു. 900 വാഗ്ദാനങ്ങളാണ് മുന്നോട്ടുവച്ചത്. ഇത് നടപ്പാക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വിജ്ഞാന സമൂഹമായി കേരളത്തെ മാറ്റണം. യുവജനങ്ങള്‍ക്ക് തൊഴില്‍ നല്‍കണം. ദേശീയ-രാജ്യാന്തര തലത്തില്‍ കേരളത്തിന് അംഗീകാരം ലഭിച്ചു. അടുത്ത മാസം ലൈഫ് പദ്ധതിയിലെ വീടുകളുടെ എണ്ണം 3 ലക്ഷം പിന്നിടും.

ലൈഫിന്റെ ഭാഗമായി ഇതുവരെ 2.95 ലക്ഷം വീടുകള്‍ നിര്‍മ്മിച്ചു. 114 ഫ്‌ലാറ്റുകള്‍ പണി പൂര്‍ത്തിയായി. ഈ സര്‍ക്കാര്‍ 32,000 വീടുകള്‍ പൂര്‍ത്തിയാക്കി കൈമാറി. പ്രകടനപത്രികയിലെ മുഴുവന്‍ വാഗ്ദാനങ്ങളും നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചുവരികയാണ് മുഖ്യമന്ത്രി പറഞ്ഞു. ഒരു വര്‍ഷത്തിനുള്ളില്‍ 2 നൂറു ദിന കര്‍മ്മ പദ്ധതികളാണ് നടപ്പാക്കിയത്. 22,342 പേര്‍ക്ക് പിഎസ്സി വഴി നിയമനശുപാര്‍ശ നല്‍കി. 14,000 ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് ഉടന്‍ നല്‍കാനാണ് പദ്ധതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.