സ്ത്രീ ശാക്തീകരണ പദ്ധതികൾ പലത് നടപ്പാക്കുന്നുണ്ടെങ്കിലും കേരളത്തിൽ ഇപ്പോഴും ആകെ 29 ശതമാനം സ്ത്രീകൾ മാത്രമേ തൊഴിലെടുക്കുന്നുള്ളൂ

0
99

മുംബൈ: സ്ത്രീ ശാക്തീകരണ പദ്ധതികൾ പലത് നടപ്പാക്കുന്നുണ്ടെങ്കിലും കേരളത്തിൽ ഇപ്പോഴും ആകെ 29 ശതമാനം സ്ത്രീകൾ മാത്രമേ തൊഴിലെടുക്കുന്നുള്ളൂ. അഞ്ചാമത് ദേശീയ കുടുബാരോഗ്യസർവേയിലാണ് ഇക്കാര്യമുള്ളത്. അയൽ സംസ്ഥാനങ്ങളെക്കാൾ മോശമാണ് കേരളത്തിന്‍റെ കണക്കുകൾ
തൊഴിലെടുക്കുന്ന സ്ത്രീകളുടെ ശതമാനക്കണക്കിൽ നമ്മുടെ അയൽ സംസ്ഥാനങ്ങളായ തമിഴ്നാടിനും കർണാടയ്ക്കും ആന്ധ്രയ്ക്കുമെല്ലാം പുറകിലാണ് നമ്മുടെ സ്ഥാനം. ഇവിടങ്ങളിലെല്ലാം 40 ശതമാനത്തിന് മുകളിൽ സ്ത്രീകൾ തൊഴിലെടുക്കുന്നുണ്ട്. ബീഹാറും ഉത്തർ പ്രദേശും പോലെ ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളാണ് കേരളത്തിന് പുറകിലുള്ളത്. അതേസമയം വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ കണക്കുകൾ കേരളവുമായി താരതമ്യം ചെയ്യുമ്പോൾ മെച്ചപ്പെട്ടതാണ്. മണിപ്പൂരിലും മേഘാലയയിലും 50 ശതമാനത്തിന് മുകളിൽ സ്ത്രീകൾക്കും തൊഴിലുണ്ട്. അരുണാചൽ 43.1%,നാഗാലാന്‍റ് 41, മിസോറാം 31എന്നിങ്ങനെയാണ് ശതമാനം. 21 ശതമാനമുള്ള ആസാം മാത്രമാണ് ഈ മേഖലയിൽ നിന്ന് കേരളത്തിന് പുറകിൽ
നാലാമത്തെ കുടുംബാരോഗ്യ സർവേ അതായത് 2015,16   വർഷത്തെ സർവേയുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിൽ തൊഴിലെടുക്കുന്ന സ്ത്രീകളുടെ എണ്ണത്തിൽ 8 ശതമാനത്തിന്‍റെ വർധന കാണാം. പക്ഷെ കേരളം പോലെ സ്ത്രീപുരുഷ് വ്യത്യാസമില്ലാതെ വിദ്യാസമ്പന്നരുള്ള നാട്ടിൽ ആ വർധന വലിയ നേട്ടമൊന്നുമല്ല.
സംസ്ഥാനം, ശതമാനം
കേരളം 29 %
തമിഴ് നാട് 46%
ആന്ധ്രാ പ്രദേശ് 49.8%
തെലങ്കാന 59.3%
പുതുച്ചേരി 40.5%
………………………………..
സംസ്ഥാനം, ശതമാനം
ബിഹാർ 19.2%
യുപി 20.6%
ജാർഖണ്ഡ് 26%
ഹരിയാന 22%
………………………