Wednesday
17 December 2025
30.8 C
Kerala
HomeWorldമസ്‌കിനെതിരെ ലൈംഗികാരോപണവുമായി എയർഹോസ്റ്റസ്;വഴങ്ങിയാൽ കുതിരയെ നൽകാമെന്ന് വാഗ്ദാനം; നിരസിച്ചതോടെ രണ്ട് കോടി നൽകി ഒതുക്കി

മസ്‌കിനെതിരെ ലൈംഗികാരോപണവുമായി എയർഹോസ്റ്റസ്;വഴങ്ങിയാൽ കുതിരയെ നൽകാമെന്ന് വാഗ്ദാനം; നിരസിച്ചതോടെ രണ്ട് കോടി നൽകി ഒതുക്കി

ന്യൂയോർക്ക്: ശതകോടീശ്വരനും സ്‌പേസ് എക്‌സ്, ടെസ്ല സിഇഒയുമായ ഇലോൺ മസ്‌കിനെതിരെ ലൈംഗികാരോപണവുമായി എയർ ഹോസ്റ്റസ്. 2016 ൽ വിമാനത്തിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നും ഇക്കാര്യം പുറത്തറിയിക്കാതിരിക്കാൻ 2018 ൽ സ്‌പേസ്എക്‌സ് 2,50,000 ഡോളർ നൽകിയെന്നുമാണ് യുവതി ആരോപിക്കുന്നത്.

സ്പേസ് എക്സിന്റെ കോർപ്പറേറ്റ് ജെറ്റിൽ കരാർ അടിസ്ഥാനത്തിൽ ക്യാബിൻ ക്രൂ അംഗമായി ജോലി ചെയ്ത സമയത്താണ് തന്നെ മസ്‌ക് ലൈംഗികമായി ഉപയോഗിച്ചതെന്നാണ് യുവതി ആരോപിക്കുന്നത്. വഴങ്ങിയാൽ കുതിരയെ വാങ്ങി നൽകാമെന്നായിരുന്നു വാഗ്ദാനം ചെയ്തതെന്നും യുവതി ആരോപിക്കുന്നു. വിമാനയാത്രയ്‌ക്കിടെ ഫുൾ ബോഡി മസാജിനായി മസ്‌ക് അദ്ദേഹത്തിന്റെ മുറിയിലേക്കു വിളിപ്പിച്ചു.

ചെറിയ ഷീറ്റ് ധരിച്ചിരുന്നതൊഴിച്ചാൽ മസ്‌ക് പൂർണ നഗ്നനായിരുന്നു.മസാജിങ്ങിനിടെ അദ്ദേഹം സ്വകാര്യഭാഗം കാണിച്ചു. അനുവാദമില്ലാതെ തന്നെ സ്പർശിച്ചെന്നും വഴങ്ങിയാൽ കുതിരയെ വാങ്ങി നൽകാമെന്ന് പറയുകയും ചെയ്തുവെന്ന് എയർഹോസ്റ്റസിന്റെ സുഹൃത്ത് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. അതേസമയം ആരോപണങ്ങളെല്ലാം തള്ളി മസ്‌ക് രംഗത്തെത്തി. ആരോപണത്തെ രാഷ്ടീയ പ്രേരിതമെന്ന് മസ്‌ക് വിശേഷിപ്പിച്ചു. ഈ കഥയിൽ ഇനിയും ഒരുപാട് കാര്യങ്ങൾ ഉണ്ടെന്ന് അദ്ദേഹം പരിഹസിച്ചു.

RELATED ARTICLES

Most Popular

Recent Comments