Wednesday
17 December 2025
31.8 C
Kerala
HomeKeralaപാലക്കാട്ട് 2 പൊലീസുകാർ മരിച്ച നിലയിൽ; ഷോക്കേറ്റെന്ന് പ്രാഥമിക നിഗമനം

പാലക്കാട്ട് 2 പൊലീസുകാർ മരിച്ച നിലയിൽ; ഷോക്കേറ്റെന്ന് പ്രാഥമിക നിഗമനം

പാലക്കാട്: മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പിൽ രണ്ട് പൊലീസുകാർ മരിച്ച നിലയിൽ. അശോകൻ, മോഹൻദാസ് എന്നിവരെയാണ് പൊലീസ് ക്യാമ്പിനോട് ചേർന്നുള്ള പാടത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇരുവരെയും കഴിഞ്ഞ ദിവസം കാണാതായിരുന്നു. ഇരുവർക്കുമായുള്ള തെരച്ചിൽ തുടരുന്നതിനിടെയാണ് പാടത്ത് മൃതദേഹങ്ങൾ കണ്ടെത്തിയത്. പൊള്ളലേറ്റ നിലയിലാണ് മൃതദേഹങ്ങൾ. ഷോക്കേറ്റാണ് മരണമെന്ന സംശയമാണ് ഉയരുന്നത്. സ്ഥലത്ത് എസ്പിയുടെ നേതൃത്വത്തിൽ പരിശോധന നടത്തുകയാണ്.

RELATED ARTICLES

Most Popular

Recent Comments