Wednesday
17 December 2025
31.8 C
Kerala
HomeKeralaമുഖ്യമന്ത്രിയെ അധിക്ഷേപിച്ച സുധാകരൻ ആ നാട്ടുഭാഷയില്‍ സോണിയാ ഗാന്ധിയെയും വിശേഷിപ്പിക്കുമോ: എം സ്വരാജ്

മുഖ്യമന്ത്രിയെ അധിക്ഷേപിച്ച സുധാകരൻ ആ നാട്ടുഭാഷയില്‍ സോണിയാ ഗാന്ധിയെയും വിശേഷിപ്പിക്കുമോ: എം സ്വരാജ്

മുഖ്യമന്ത്രി പിണറായി വിജയനെ നായയുമായി ഉപമിച്ചുകൊണ്ട് അധിക്ഷേപിച്ച കെ സുധാകരൻ അതേ നാട്ടുഭാഷയില്‍ സോണിയാ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും വിശേഷിപ്പിക്കുമോയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്. ഇതാണോ നാട്ടുഭാഷ എന്ന് ചോദിച്ച സ്വരാജ് കെ. സുധാകരന്റെ നാട്ടിലെ ഭാഷ ഇങ്ങനെയാണെന്ന് തോന്നുന്നില്ല. ഇനി ഇങ്ങനെയാണ് ഭാഷയെങ്കില്‍ അതേത് നാടാണെന്നും ചോദിച്ചു.
എം സ്വരാജിന്റെ വാക്കുകൾ: ‘സുധാകരൻ നടത്തിയ പരാമര്‍ശം മുഖ്യമന്ത്രിയേയും അതുവഴി എല്ലാ മലയാളികളെയും അധിക്ഷേപിക്കുന്നതാണ്. അതൊരിക്കലും ജനങ്ങള്‍ അംഗീകരിക്കില്ല. തൃക്കാക്കരക്കാര്‍ ഈ സംസ്‌ക്കാര ശൂന്യതയ്ക്ക് മറുപടി നല്‍കും.
കെ സുധാകരന്റെ അഭിപ്രായ പ്രകടനങ്ങള്‍ ഒരു ചര്‍ച്ചയ്ക്ക് പോലും അര്‍ഹതയുള്ളതല്ല. അത് എന്താണ് കോണ്‍ഗ്രസ് എന്നും എന്താണ് കെ സുധാകരനെന്നും തുറന്നുകാട്ടുകയാണ്. വികസനം മുന്നില്‍വെച്ചാണ് ഇടതുപക്ഷം വോട്ട് ചോദിക്കുന്നത്. സുധാകരന്റെ ജല്‍പനങ്ങളും ആക്രോശങ്ങളും തൃക്കാക്കരയിലെ ജനങ്ങള്‍ക്ക് മുന്നില്‍വെക്കുകയാണ്, അവര്‍ അതിന് മറുപടി നൽകും.

RELATED ARTICLES

Most Popular

Recent Comments