സൗദി അറേബ്യയുടെ തലസ്ഥാന നഗരമായ റിയാദില്‍ വീശിയ പൊടിക്കാറ്റിനെ തുടര്‍ന്ന് ആയിരത്തിലേറെ ആളുകള്‍ ആശുപത്രിയില്‍

0
112

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാന നഗരമായ റിയാദില്‍ വീശിയ പൊടിക്കാറ്റിനെ തുടര്‍ന്ന് 1,285 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പ്രാദേശിക മാധ്യമത്തെ ഉദ്ധരിച്ച് ‘ഗള്‍ഫ് ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്തു. ചൊവ്വാഴ്ച വീശിയ പൊടിക്കാറ്റിനെ തുടര്‍ന്ന് ശ്വാസകോശ രോഗങ്ങളുള്ളവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്.
ഇറാഖില്‍ ഉത്ഭവിച്ച കാറ്റ് റിയാദിലും സൗദിയുടെ കിഴക്കന്‍ പ്രവിശ്യയിലേക്കും വ്യാപിക്കുകയായിരുന്നു. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ തയ്യാറെടുക്കണമെന്നുള്ള മുന്നറിയിപ്പ് ആശുപത്രികള്‍ക്ക് നല്‍കിയിരുന്നു.