അരക്കോടി വിലവരുന്ന ഹാഷിഷ് ഓയിലുമായി 52കാരൻ അറസ്റ്റില്‍

0
72

മലപ്പുറം: 50 ലക്ഷം രൂപ വിലവരുന്ന ഒരു കിലോയോളം ഹാഷിഷ് ഓയിലുമായി 52കാരനെ പാണ്ടിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. കാളികാവ് അമ്പലക്കടവ് സ്വദേശി കൊടിഞ്ഞിപ്പള്ളിക്കല്‍ കോയ തങ്ങള്‍ ആണ് അറസ്റ്റിലായത്.

രഹസ്യവിവരത്തെ തുടര്‍ന്ന് മേലാറ്റൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ എസ് ഷാരോണിന്റെ നേതൃത്വത്തില്‍ പാണ്ടിക്കാട് എസ് ഐ അരവിന്ദന്‍ ഉള്‍പ്പെട്ട സംഘം നടത്തിയ പരിശോധനയിലാണ് കഴിഞ്ഞ ദിവസം പെരുവക്കാട് വെച്ച് ഇയാള്‍ പിടിയിലായത്.

കരുവാരകുണ്ട് പുത്തനഴിയില്‍ വാടകക്ക് താമസിച്ചുവരുന്ന പ്രതി ഉള്‍നാടുകളിലെ ചെറുകിട കച്ചവടക്കാര്‍ക്ക് ഹാശിഷ് ഓയില്‍ എത്തിച്ച് നല്‍കുന്നയാളാണെന്ന് പൊലീസ് പറഞ്ഞു.