പാമോയിൽ  കയറ്റുമതി നിരോധനം പിൻവലിക്കാൻ ഇന്തോനേഷ്യ

0
84

ആഭ്യന്തര പാചക എണ്ണ വിതരണത്തിലെ പുരോഗതിയെത്തുടർന്ന് പാമോയിൽ (palm oil)  കയറ്റുമതി നിരോധനം പിൻവലിക്കാൻ ഇന്തോനേഷ്യ (Indonesia). തിങ്കളാഴ്ച മുതൽ നിരോധനം നീക്കുമെന്ന് പ്രസിഡന്റ് ജോക്കോ വിഡോഡോ അറിയിച്ചു.  ആഭ്യന്തര വിലക്കയറ്റം നേരിടാൻ ഏപ്രിൽ 28 മുതൽ ആയിരുന്നു ഇന്തോനേഷ്യ പാമോയിൽ  കയറ്റുമതി നിരോധിച്ചത്.
ഏപ്രിലിലെ കയറ്റുമതി നിരോധനത്തിന് മുമ്പ് പാമോയിൽ വില  ലിറ്ററിന് 19,800 രൂപയായിരുന്നു. നിരോധനത്തിന് ശേഷം ശരാശരി വില ലിറ്ററിന് 17,200 മുതൽ 17,600 രൂപ വരെ കുറഞ്ഞതായി ജോക്കോ വിഡോഡോ പറഞ്ഞു.
ലോകത്തിലെ ഏറ്റവും മികച്ച പാം ഓയിൽ ഉൽപ്പാദകരായ ഇന്തോനേഷ്യ കയറ്റുമതി നിരോധിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചതോടുകൂടി ആഗോള വിപണിയില്‍ പാമോയിൽ വില കുതിച്ചുയർന്നിരുന്നു. ആഗോള വിപണിയിലേക്ക് ഏറ്റവും കൂടുതൽ പാമോയിൽ ഒഴുകുന്നത് ഇന്തോനേഷ്യയിൽ നിന്നാണ്. പാമോയിൽ കയറ്റുമതിയിൽ ഇന്തോനേഷ്യ നിയന്ത്രണങ്ങൾ വന്നതോടെ വിപണിയിൽ പാമോയിൽ വില കത്തിക്കയറി. 
ആഗോള പാം ഓയിൽ വിതരണത്തിന്റെ 60 ശതമാനവും ഇന്തോനേഷ്യയിൽ നിന്നാണ്. റഷ്യ- ഉക്രെയ്ന്‍ യുദ്ധം ( Russia-Ukraine war) പെട്ടിപുറപ്പെട്ടതോടുകൂടി ഉണ്ടായ ആഗോള ഭക്ഷ്യ വിലക്കയറ്റത്തിന് പാമോയില്‍ വില വര്‍ധനവ് ആക്കം കൂട്ടിയിരുന്നു.