ഇമ്മന് വേണ്ടി ജീവിതം പാഴാക്കിയ താൻ ഒരു വിഡ്ഢിയാണെന്ന് വിവാഹത്തെ കുറിച്ച് ഡി ഇമ്മന്റെ ആദ്യ ഭാര്യ മോണിക്ക റിച്ചാര്‍ഡ്

0
69

തമിഴ് സംഗീത സംവിധായകൻ ഡി ഇമ്മന്റെ രണ്ടാം വിവാഹമായിരുന്നു മെയ് 15ന്. ഇമ്മന് വേണ്ടി ജീവിതം പാഴാക്കിയ താൻ ഒരു വിഡ്ഢിയാണെന്ന് വിവാഹത്തെ കുറിച്ച് ഡി ഇമ്മന്റെ ആദ്യ ഭാര്യ മോണിക്ക റിച്ചാര്‍ഡ് പ്രതികരിച്ചു. സമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് മോണിക്ക റിച്ചാര്‍ഡിന്റെ പ്രതികരണം. മക്കള്‍ക്കും പകരക്കാരെ കണ്ടെത്തിയതില്‍ അതിശയം തോന്നുന്നുവെന്നും മോണിക്ക എഴുതി (D imman).
പന്ത്രണ്ട് വര്‍ഷങ്ങള്‍ ഒപ്പം ജീവിച്ച ആളെ മാറ്റി മറ്റൊരാളെ കണ്ടെത്താൻ ഇത്ര എളുപ്പമാണെന്ന് അറിഞ്ഞില്ല. നിങ്ങള്‍ക്ക് വേണ്ടി ജീവിതം പാഴാക്കിയ ഞാൻ വിഡ്ഢിയാണ്. ഇന്നതില്‍ ഖേദിക്കുന്നു. നിങ്ങള്‍ മക്കള്‍ക്കും പകരക്കാരെ കണ്ടെത്തിയതില്‍ അതിശയം തോന്നുന്നു. ഞാൻ എന്റെ കുട്ടികളെ എന്തായാലും സംരക്ഷിക്കും. വിവാഹമംഗളാശംസകള്‍ ഇമ്മൻ എന്നുമാണ് മോണിക്ക എഴുതിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം അവസാനമായിരുന്നു വിവാഹ മോചിതനായ വിവരം ഡി ഇമ്മൻ പുറത്തുപറഞ്ഞിരുന്നത്. എന്റെ എല്ലാ അഭ്യുദയകാംക്ഷികള്‍ക്കും എന്റെ സംഗീതത്തിന്റെ ആസ്വാദകരായ എല്ലാവര്‍ക്കും.. നിങ്ങള്‍ നല്‍കുന്ന പിന്തുണയ്‍ക്ക് ഞാൻ ആത്മാര്‍ഥമായി കടപ്പെട്ടിരിക്കുന്നു. ജീവിതം ഞങ്ങളെ വ്യത്യസ്‍ത വഴിയിലേക്ക് മാറ്റുന്നു. മോണിക്ക റിച്ചാര്‍ഡും ഞാനും നവംബര്‍ 2020 മുതല്‍ നിയമപരമായി വിവാഹമോചിതരായിരിക്കുന്നു,  ഞങ്ങളുടെ സ്വകാര്യത മാനിക്കണമെന്നും എല്ലാവരും ഞങ്ങളെ മുന്നോട്ടുപോകാൻ സഹായിക്കണമെന്നും അഭ്യര്‍ഥിക്കുന്നു, നിങ്ങളുടെ സ്‍നേഹത്തിനും പിന്തുണയ്‍ക്കും ഒരുപാട് നന്ദിയെന്നും എന്നുമായിരുന്നു ഡി ഇമ്മൻ അന്ന് സാമൂഹ്യമാധ്യമത്തില്‍ എഴുതിയിരുന്നത്.
അന്തരിച്ച കോളിവുഡ് കലാ സംവിധായകൻ ഉബാല്‍ദിന്റെ മകള്‍ അമേലിയയുമായാണ് ഡി ഇമ്മൻ ഇപ്പോള്‍ വിവാഹതയായിരിക്കുന്നത്. അടുത്ത  സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. തന്റെ പുനര്‍ വിവാഹത്തില്‍ മക്കളെ മിസ് ചെയ്യുന്നുവെന്ന് ഇമ്മൻ എഴുതിയത് ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ മോണിക്ക എഴുതിയ കുറിപ്പും വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
ഡി ഇമ്മന്റെ ആദ്യ ചിത്രം ‘തമിഴനാ’ണ്. 20022ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രത്തിലൂടെ ഡി ഇമ്മൻ തമിഴ് ചലച്ചിത്ര ഗാന ആസ്വാദകരുടെ പ്രിയങ്കരനാകുകയായിരുന്നു. ഡി ഇമ്മൻ മലയാള ചിത്രങ്ങളായ ‘ഇസ്ര’, ‘വന്ദേമാതരം’ എന്നിവയ്‍ക്കും സംഗീത സംവിധാനം നിര്‍വഹിട്ടുണ്ട്. ഡി ഇമ്മൻ ഗായകൻ ആയും  പ്രേക്ഷകരുടെ പ്രിയം നേടിയിട്ടുണ്ട്. ഡി ഇമ്മൻ തെന്നിന്ത്യൻ സിനിമാ ലോകത്ത് ഏറെ തിരക്കുള്ള സംഗീത സംവിധായകനാണ് ഇന്ന്.
മികച്ച സംഗീത സംവിധായകനുള്ള ദേശീയ അവാര്‍ഡും ഇമ്മൻ സ്വന്തമാക്കി. തമിഴ്‍നാട് സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര അവാര്‍ഡും ഡി ഇമ്മനെ തേടിയെത്തിയിട്ടുണ്ട്. മഹേഷ് മഹാദേവൻ എന്ന സംഗീത സംവിധായകന് ഒപ്പം 15 വയസു മുതല്‍ പ്രവര്‍ത്തിച്ചുതുടങ്ങിയതാണ് ഡി ഇമ്മൻ. പാണ്ഡിരാജിന്റെ സംവിധാനത്തിലുള്ള സൂര്ജയ ചിത്രമായ ‘എതര്‍ക്കും തുനിന്തവനാ’ണ് ഡി ഇമ്മൻ സംഗീതം ചെയ്‍ത് ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്.