നടി അക്രമിക്കപ്പെട്ട കേസ് : ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ അപേക്ഷയിൽ ഇന്ന് വീണ്ടും വാദം തുടരും

0
53

കൊച്ചി: നടി അക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ അപേക്ഷയിൽ ഇന്ന് വീണ്ടും വാദം തുടരും. ദിലീപ് സാക്ഷികളെ സ്വാധീനിച്ചതിന് വ്യക്തമായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷനോട് വിചാരണ കോടതി ആവശ്യപ്പെട്ടിരുന്നു. കേസിൽ ദിലീപിന്റെ സുഹൃത്ത് ശരത്തിനെ പ്രതിചേർത്ത വിവരം ക്രൈം ബ്രാഞ്ച് കോടതിയെ അറിയിക്കും .

നടിയെ അക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ധാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രോസിക്യൂഷൻ വിചാരണ കോടതിയെ സമീപിച്ചത്. സാക്ഷികളെ ദിലീപ് സ്വാധീനിച്ചതിന് നേരിട്ടുള്ള തെളിവുകൾ ഹാജരാക്കാൻ അന്വേഷണ സംഘത്തോട് വാദത്തിനിടയിൽ കോടതി നിർദ്ധേശിച്ചിരുന്നു. കേസ് ഡയറി അടക്കമുള്ള ദിലീപിനെതിരെയുള്ള തെളിവുകൾ ഇന്ന് അന്വേഷണ സംഘം കോടതിയിൽ സമർപ്പിക്കും. പ്രോസിക്യൂഷൻ വാദം കഴിഞ്ഞ ദിവസം പൂർത്തിയാങ്കിലും കേസുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കത്തതിനാൽ ഇന്നും പ്രോസിക്യൂഷൻ വാദമായിരിക്കും ആദ്യം. പ്രോസിക്യൂഷൻ വാദങ്ങളും തെളിവുകളും പുതിയതല്ലെന്നും മുൻപ് ഉണ്ടായിരുന്നത് മാത്രമെന്നും പ്രതിഭാഗം ഇന്ന് മറുവാദം ഉന്നയിക്കും.കേസിലെ ചില തെളിവുകൾ പോലും കെട്ടിച്ചമച്ചതാണെന്ന് നേരത്തെ ദിലീപ് കോടതിയിൽ പറഞ്ഞിരുന്നു.

രഹസ്യരേഖകൾ കോടതിയിൽ നിന്ന് ചോർന്ന പ്രോസിക്യൂഷൻ ആരോപണത്തിൽ എന്ത് നടപടി സ്വീകരിച്ചുവെന്നുo പ്രോസിക്യൂഷന് ഇന്ന് കോടതിയെ അറിയിക്കേണ്ടി വരും. പ്രതികൾ തെളിവ് നശിപ്പിച്ചതായി കേസിന്റെ തുടരന്വേഷണത്തിൽ കണ്ടെത്തിയെന്ന് അന്വേഷണ സംഘം ഇന്ന് കോടതിയെ അറിയിക്കും. ദിലീപിന്റെ സുഹൃത്തായ ശരത്ത് തെളിവ് നശിപ്പിച്ചതായി കണ്ടെത്തിയെന്നും ശരത്തിനെ പ്രതിചേർത്തെന്നും പ്രോസിക്യൂഷൻ കോടതിയെ ബോധ്യപ്പെടുത്തും.