എല്‍എല്‍ബി പരീക്ഷയില്‍ കോപ്പിയടി; സിഐയെ സസ്പെന്റ് ചെയ്തു

0
64

എല്‍എല്‍ബി പരീക്ഷയില്‍ കോപ്പിയടിച്ച പൊലീസ് ട്രെയിനിംഗ് കോളേജ് സിഐയെ സസ്പെന്റ് ചെയ്തു. സിഐ ആദര്‍ശിനെതിരെയാണ് നടപടി. പരീക്ഷയില്‍ കോപ്പിയടിച്ചത് സര്‍വകലാശാല സ്‌ക്വാഡ് നേരത്തെ പിടികൂടിയിരുന്നു. പിന്നീട് നടന്ന വകുപ്പുതല അന്വേഷണത്തിലും കോപ്പിയടിച്ചെന്ന് സ്ഥിരീകരിച്ചിരുന്നു.
തിരുവനന്തപുരം ലോ അക്കാഡമിയില്‍ സായാഹ്ന ബാച്ചിലെ വിദ്യാര്‍ത്ഥിയായിരുന്നു ആദര്‍ശ്. സമാനമായി 2015ല്‍ തൃശൂര്‍ റേഞ്ച് ഐജിയായിരുന്ന ടിജെ ജോസിനെ എംജി സര്‍വകലാശാലയുടെ എല്‍എല്‍ബി പരീക്ഷയില്‍ കോപ്പിയടിച്ചതിന് പിടികൂടിയിരുന്നു. വകുപ്പുതല അന്വേഷണത്തിനുശേഷം ക്രമസമാധാന ചുമതലയില്‍ ഒഴിവാക്കുകയും ഒരു വര്‍ഷത്തേക്ക് സര്‍വകലാശാല പരീക്ഷകളില്‍ നിന്നും ജോസിനെ വിലക്കുകയും ചെയ്തിരുന്നു.