Sunday
11 January 2026
24.8 C
Kerala
HomeKeralaമുഖ്യമന്ത്രിക്കെതിരായ വിവാദ പരാമർശം; കെ.സുധാകരനെതിരെ കേസ്

മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമർശം; കെ.സുധാകരനെതിരെ കേസ്

കൊച്ചി: മുഖ്യമന്ത്രിക്കെതിരെ വിവാദ പരാമർശം നടത്തിയ കെപിസിസി അധ്യക്ഷൻ കെ.സുധാകരനെതിരെ കേസെടുത്ത് പൊലീസ്. ഐപിസി 153-ാം വകുപ്പ് പ്രകാരം വിദ്വേഷ പ്രസംഗത്തിനാണ് കേസ്. ഡിവൈഎഫ്‌ഐ നേതാവിന്റെ പരാതിയിലാണ് നടപടി.

വിവാദ പരാമർശം പിൻവലിച്ച കെ സുധാകരന്റെ രാഷ്ട്രീയ മര്യാദ തിരിച്ചും കാണിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞിരുന്നു. എന്നാൽ ഇതിന് സിപിഐഎം തയാറല്ല എന്നതിന്റെ സൂചനയാണ് നിലവിലെ കേസ് നടപടി.

‘ചങ്ങലപൊട്ടിയ നായ’ എന്നായിരുന്നു മുഖ്യമന്ത്രിക്കെതിരായ കെ സുധാകരന്റെ പരാമർശം. ഇതിന് പിന്നാലെ മന്ത്രി വീണാ ജോർജ്, പി രാജീവ് എന്നിവർ രൂക്ഷമായി പ്രതികരിച്ചിരുന്നു. സംഭവം വിവാദമായതോടെ കെ സുധാകരൻ പരാമർശം പിൻവലിക്കുകയും ചെയ്തു. ‘മുഖ്യമന്ത്രി പിണറായി വിജയൻ എന്തെല്ലാം പദങ്ങളാണ് മലയാളത്തിന് നൽകിയിട്ടുള്ളത്? കുലംകുത്തി, നികൃഷ്ടജീവി, മുതലായ പ്രയോഗങ്ങളെല്ലാം മലയാളത്തിന് മുഖ്യമന്ത്രി നൽകിയ സംഭാവനയാണ്. ഇങ്ങനെയുള്ള മുഖ്യമന്ത്രിക്ക് ഞാൻ പറഞ്ഞ ഉപമ കേട്ട് അദ്ദേഹത്തെ ഞാൻ നായയെന്ന് വിളിച്ചതായി തോന്നിയെങ്കിൽ ഞാൻ പരാമർശം പിൻവലിക്കുന്നു. മുഖ്യമന്ത്രിയെ വ്യക്തിപരമായി അപമാനിക്കുന്ന ഒരു വാക്കും ഞാൻ ഉപയോഗിച്ചിട്ടില്ല’. സുധാകരൻ പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments