സ്കൂളുകളിൽ ബോംബ് ഭീഷണി ഇമെയിൽ; സന്ദേശം അയക്കാൻ ഉപയോ​ഗിച്ചത് കൗമാരക്കാരൻ വികസിപ്പിച്ച ബോട്ട്സ്

0
54

ദില്ലി: ബംഗളൂരുവിലെയും ഭോപ്പാലിലെയും (bengaluru and Bhopal) നിരവധി പ്രമുഖ സ്‌കൂളുകളിലേക്ക് ബോംബ് ഭീഷണി അയക്കാൻ (Bomb Threat) ഉപയോ​ഗിച്ചത് തമിഴ്‌നാട്ടിൽ നിന്നുള്ള 17 കാരനായ (computer programmer) കമ്പ്യൂട്ടർ പ്രോഗ്രാമർ വികസിപ്പിച്ച ബോട്ടുകൾ. വിദേശീയനായ ഒരാൾക്ക് വേണ്ടിയാണ് പന്ത്രണ്ടാം ക്ലാസുകാരനായ വിദ്യാർത്ഥി ബോട്ടുകൾ വികസിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. ഒന്നിലധികം ഇമെയിൽ ഐഡികൾ സൃഷ്ടിക്കാൻ ഈ ബോട്ടുകൾ ഉപയോ​ഗിച്ചു. സംഭവത്തിന്റെ അന്വേഷണത്തിൽ സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശ് പൊലീസ് വിദ്യാർത്ഥിക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.
“ഞങ്ങളുടെ സംഘാം​ഗങ്ങളെ  തമിഴ്‌നാട്ടിലേക്ക് അയച്ചിട്ടുണ്ട്. അന്വേഷണത്തിൽ ഞങ്ങളെ സഹായിക്കാൻ വിദ്യാർത്ഥിക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. യഥാർത്ഥത്തിലുള്ള അജ്ഞാത പ്രതി ഒരു വിദേശ പൗരനാകാം. ഭോപ്പാലിലെയും ബംഗളുരുവിലെയും സ്‌കൂളുകളിലേക്ക് മെയിലുകൾ അയക്കാൻ തമിഴ്‌നാട് സ്വദേശിയായ കൗമാരക്കാരൻ വികസിപ്പിച്ചെടുത്ത ബോട്ടുകളാണ് ഉപയോഗിച്ചത്. ഭോപ്പാലിലെ ക്രൈം ഡിസിപി അമിത് കുമാർ പറഞ്ഞു.