മൂന്നാർ ഗ്യാപ് റോഡിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞു ; രണ്ട് മരണം

0
137

ഇടുക്കി: മൂന്നാർ ഗ്യാപ് റോഡിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് ആന്ധ്ര സ്വദേശികളായ രണ്ട് പേർ മരിച്ചു. എട്ട് മാസം പ്രായമായ കുട്ടിയും ഒരു പുരുഷനുമാണ് മരിച്ചത്. ഗ്യാപ് റോഡില്‍ നിന്നും ബൈസന്‍വാലി റോഡിലേക്ക് മറിയുകയായിരുന്നു.

അപകടത്തിൽ ഒരാളെ രക്ഷപെടുത്തി. ഫയര്‍ഫോഴ്സും പൊലീസും സ്ഥലത്തെത്തിയിരുന്നു. അതേസമയം കൂനൂർ ഊട്ടി മലമ്പാതയിൽ കാർ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. നാല് പേർക്ക് പരുക്കേറ്റു.

വേളാങ്കണ്ണി തീർത്ഥാടനം കഴിഞ്ഞു മടങ്ങിയവരുടെ വാഹനമാണ് അപകടത്തിൽ പെട്ടത്. വയനാട് പുൽപള്ളി സ്വദേശി ജോസ് ആണ് മരിച്ചത്. മേട്ടുപ്പാളയം വഴി വയനാട്ടിലേക്ക് പോവുകയായിരുന്നു ഇവർ. പുലർച്ചെ അഞ്ചരയോടെയാണ് അപകടം ഉണ്ടായത്.