Wednesday
17 December 2025
30.8 C
Kerala
HomeKeralaമുഖ്യമന്ത്രിക്കെതിരെ അധിക്ഷേപ പരാമർശം; കെ സുധാകരനെതിരെ പൊലീസ് കേസെടുത്തു

മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപ പരാമർശം; കെ സുധാകരനെതിരെ പൊലീസ് കേസെടുത്തു

മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപപരാമർശം നടത്തിയ കെ പി സി സി അധ്യക്ഷൻ കെ സുധാകരനെതിരെ പൊലീസ് കേസെടുത്തു.ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവ് നൽകിയ പരാതിയിൽ പരാതിയിൽ ആണ് പാലാരിവട്ടം പൊലീസ് കേസെടുത്തത്. ഐപിസി 153 പ്രകാരം ആണ് കേസെടുത്തത്.
അതേസമയം, താൻ മുഖ്യമന്ത്രിയെ പട്ടി എന്ന് വിളിച്ചിട്ടില്ല എന്ന വിശദീകരണവുമായി കെ സുധാകരൻ രംഗത്തെത്തി . അത് മലബാറിലെ സാധാരണ പ്രയോഗമാണ്. ഈ പരാമർശത്തിൽ അറസ്റ്റ് ചെയ്യുന്നുണ്ടെങ്കിൽ അറസ്റ്റ് ചെയ്യട്ടെ. ഇത് വെള്ളരിക്ക പട്ടണം അല്ല. ഇടതുമുന്നണി പ്രചരണത്തിന് ഉപയോഗിച്ചാൽ 10 വോട്ട് കൂടുതൽ കിട്ടുമെന്നും സുധാകരൻ പറഞ്ഞു.
ഇപ്പോൾ കേരളത്തിൽ ഭരണം സ്തംഭിച്ച് നിൽക്കുകയാണ്. സംസ്ഥാന സർക്കാരിൻ്റെ കയ്യിൽ പണമില്ല. കെഎസ്ആർടിസിയിൽ ഇതുവരെ ശമ്പളം കൊടുത്തിട്ടില്ല. ജനങ്ങളോട് ബാധ്യത ഉള്ള മുഖ്യമന്ത്രി സർക്കാർ പണം ചെലവഴിച്ചു തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു. ഈ പശ്ചാത്തലത്തിൽ ഉപയോഗിച്ച പ്രയോഗമാണ്.
പിണറായിയെ പട്ടി എന്ന് വിളിച്ചിട്ടില്ല. അങ്ങനെ തോന്നിയെങ്കിൽ ആ പരാമർശം പിൻവലിക്കുന്നു. മുഖ്യമന്ത്രിയെ അപമാനിച്ചിട്ടില്ല. തൃക്കാക്കരയിൽ ഭരണ സംവിധാനം സർക്കാർ ദുരുപയോഗം ചെയ്യുകയാണെന്നും സുധാകരൻ ആരോപിച്ചു

RELATED ARTICLES

Most Popular

Recent Comments