തൃശ്ശൂരിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൻ്റെഎഞ്ചിനും ബോഗികളും വേർപെട്ടു

0
104

തൃശ്ശൂർ: ഓടിക്കൊണ്ടിരുന്ന ട്രെയിനിൻ്റെഎഞ്ചിനും ബോഗികളും വേർപെട്ടു. എറണാകുളത്ത് നിന്നും ദില്ലി നിസാമുദ്ദീനിലേക്ക് പോകുകയായിരുന്ന മംഗള ലക്ഷദ്വീപ് എക്സ്പ്രസ് ട്രെയിനിൻ്റെ കോച്ചുകളാണ് വേർപെട്ടത്. തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ പിന്നിട്ട ശേഷമായിരുന്നു സംഭവം. ട്രെയിനിൻ്റെ എഞ്ചിനും മറ്റൊരു ബോഗിയുമാണ് വേർപെട്ടു പോയത്. മുപ്പത് മീറ്ററോളും ദൂരമാണ് വേർപിരിഞ്ഞു പോയ കോച്ചുകൾ നിന്നിരുന്നത്. സംഭവത്തിൽ ആർക്കും അപകടമില്ല. ഉടനെ റെയിൽവേ ജീവനക്കാർ സ്ഥലത്ത് എത്തി കോച്ചുകൾ തമ്മിൽ ബന്ധിപ്പിച്ചു. 15 മിനിറ്റിനകം ട്രെയിൻ യാത്ര തുടരുകയും ചെയ്തു.