Saturday
10 January 2026
31.8 C
Kerala
HomeKeralaഅതതീവ്ര മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് നാല് ജില്ലകളിൽ റെഡ് അലേർട്ട്

അതതീവ്ര മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് നാല് ജില്ലകളിൽ റെഡ് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ജില്ലകളിൽ റെഡ് അലേർട്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പ്. തിരുവനന്തപുരം മുഴവൻ ഇടുക്കി വരെയുള്ള ജില്ലകളിൽ യെല്ലോ അലേർട്ടാണ്. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

അതിനിടെ, ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ഭൂതത്താൻകെട്ട് ഡാമിന്റെ 6 ഷട്ടറുകൾ ഉയർത്തി. 15 ഷട്ടറുകളാണ് ഡാമിന് ഉള്ളത് .അതിൽ 4 ഷട്ടറുകൾ ഒരു മീറ്റർ വീതവും, രണ്ട് ഷട്ടറുകൾ 50 രാ വീതവുമാണ് ഉയർത്തിയിരിക്കുന്നത്.

34.95 ആണ് ഡാമിന്റെ പരമാവധി ജലസംഭരണശേഷി. ഇടമലയാറിൽ നിന്നും ലോവർ പെരിയാറിൽ നിന്നും ജലം ഭൂതത്താൻകെട്ട് ഡാമിൽ എത്തിയതോടെ ജലനിരപ്പ് വീണ്ടും ഉയർന്നു. ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശത്തെ തുടർന്നാണ് ഷട്ടറുകൾ ഉയർത്തിയത്. പെരിയാറിന്റെ തീരപ്രദേശങ്ങളിൽ താമസിക്കുന്ന വർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. തീരത്ത് നിന്ന് ആളുകളെ മാറ്റി താമസിപ്പിക്കേണ്ട സാഹചര്യം ഇപ്പോൾ ഇല്ലെന്ന് ജില്ലാ ഭരണകൂടം വിലയിരുത്തി.

RELATED ARTICLES

Most Popular

Recent Comments