മുടിപിടിച്ച് വലിച്ച്, അലറിക്കരഞ്ഞ് നടുറോഡില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനികളുടെ കൂട്ടത്തല്ല്

0
106

ബെംഗളൂരു: ആളുകള്‍ തമ്മില്‍ വഴക്കിടുന്നതിന്‍റെയും തമ്മിലടിക്കുന്നതിന്‍റേയും വീഡിയോകള്‍ പലപ്പോഴും വൈറലാവാറുണ്ട്. അത്തരത്തിലൊരു വീഡിയോ ആണ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. തമ്മിലടിച്ചത് സ്കൂള്‍ വിദ്യാര്‍ത്ഥിനികളാണ്, അതും നടുറോഡില്‍, സ്കൂള്‍ യൂണി ഫോമില്‍.
ബംഗളൂരുവിലെ ഒരു സ്വകാര്യ സ്‌കൂളിന് പുറത്ത് സ്‌കൂൾ വിദ്യാര്‍ത്ഥിനികള്‍ തമ്മിലടിക്കുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. പരസ്പരം തലമുടി വലിച്ചു വലിക്കുകയും, തള്ളുകയും, കുത്തുകയും, ചവിട്ടുകയും ചെയ്തുകൊണ്ട് നിരവധി പെൺകുട്ടികൾ അക്രമാസക്തമായി വഴക്കിടുന്നത് വീഡിയോയിൽ കാണാം. ഏത് സ്കൂളിലെ കുട്ടികളാണ് ഇതെന്ന് അന്വേഷിക്കുകയാണ് സോഷ്യല്‍ മീഡിയ. ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ട വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു.
ചില ആണ്‍കു‌ട്ടികളും കൂട്ടത്തല്ലിനിടയിലുണ്ട്. പെണ്‍കുട്ടികളിലൊരാള്‍ ആണ്‍കുട്ടിയെ അടിയ്ക്കുന്നതും തള്ളിമാറ്റുന്നതും കാണാം.  കൂ‌ട്ടത്തിലൊരു പെണ്‍കുട്ടി ബേസ് ബോള്‍ എ‌ടുത്ത് മറ്റൊരാള്‍ക്ക് നേരെ എറിയുന്നുണ്ട്.  കുറച്ച് പെണ്‍കുട്ടികള്‍ പടിയില്‍ നിന്ന് പരസ്പരം തള്ളുന്നതും പരസ്പരം പോണിടെയിൽ വലിക്കുന്നുമുണ്ട്. ചില കുട്ടികള്‍ അലറിക്കരയുന്നതും വീഡിയോയില്‍ കാണാം.