Wednesday
17 December 2025
31.8 C
Kerala
HomeKeralaകേരളത്തിൽ ഇന്നും തീവ്രമഴ മുന്നറിയിപ്പ്: ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, നാലിടത്ത് യെല്ലോ അലർട്ട്, കാലവർഷം...

കേരളത്തിൽ ഇന്നും തീവ്രമഴ മുന്നറിയിപ്പ്: ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, നാലിടത്ത് യെല്ലോ അലർട്ട്, കാലവർഷം മെയ് 27ന്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും തീവ്രമഴ മുന്നറിയിപ്പ്. ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടും നാലിടത്ത് യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. തൃശൂർ മുതൽ കാസർകോട് വരെയുള്ള ഏഴ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ഇടിമിന്നലും ശക്തമായ കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.

അറബിക്കടലിനും കേരളത്തിനും മുകളിലായി നിൽക്കുന്ന ചക്രവാതച്ചുഴിയുടെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് മഴ. ഒറ്റപ്പെട്ട മഴയ്‌ക്കും ശക്തമായ മഴയ്‌ക്കും സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. അടുത്ത രണ്ട് ദിവസം കൂടി സംസ്ഥാനത്ത് വ്യാപക മഴ കിട്ടുമെന്നാണ് മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകുന്നതിനും വിലക്കുണ്ട്. കഴിഞ്ഞ ദിവസങ്ങളായി തുടരുന്ന മഴയിൽ സംസ്ഥാനത്ത് പലയിടങ്ങളിലും വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തത്.

നിരവധി വീടുകൾ പൂർണ്ണമായും ഭാഗികമായും തകരുകയും മണ്ണിടിച്ചിലുണ്ടാവുകയും ചെയ്തിട്ടുണ്ട്. അതേസമയം അടുത്ത രണ്ട് ദിവസത്തിനുള്ളിൽ കേരളത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന കാലവർഷം മദ്ധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിലേക്കും ആൻഡമാൻ ദ്വീപ് സമൂഹങ്ങളിലേക്കും പൂർണ്ണമായും എത്തിച്ചേരും. കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം അനുസരിച്ച് മെയ് 27ഓടെ കാലവർഷം കേരളത്തിലെത്തും.

RELATED ARTICLES

Most Popular

Recent Comments