Sunday
11 January 2026
24.8 C
Kerala
HomeKeralaC Space OTT Platform : 'സി സ്പേസ്'; സംസ്ഥാന സര്‍ക്കാരിന്‍റെ ഒടിടി പ്ലാറ്റ്‍ഫോം കേരളപ്പിറവി...

C Space OTT Platform : ‘സി സ്പേസ്’; സംസ്ഥാന സര്‍ക്കാരിന്‍റെ ഒടിടി പ്ലാറ്റ്‍ഫോം കേരളപ്പിറവി ദിനത്തില്‍

കേരള സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ ഒരു ഓവര്‍ ദ് ടോപ്പ് പ്ലാറ്റ്‍ഫോം (ഒടിടി) വരുന്നു. സംസ്ഥാന സര്‍ക്കാരിനുവേണ്ടി സാംസ്കാരിക വകുപ്പ് ഒരുക്കുന്ന പ്ലാറ്റ്ഫോമിന് സി സ്പേസ് എന്നാണ് പേരിട്ടിരിക്കുന്നത്. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് ഇതിന്‍റെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. ഡയറക്റ്റ് ഒടിടി റിലീസുകള്‍ അല്ല മറിച്ച് തിയറ്റര്‍ റിലീസിനു ശേഷമാണ് സിനിമകള്‍ ഈ പ്ലാറ്റ്ഫോമിലേക്ക് പ്രദര്‍ശനത്തിന് എത്തുക. 
സി സ്പേസ് ഒടിടിയെക്കുറിച്ച് സജി ചെറിയാന്‍
സംസ്ഥാന സര്‍ക്കാരിന്റെ ഒടിടി പ്ലാറ്റ്ഫോം കേരളപ്പിറവിക്ക് യാഥാര്‍ത്ഥ്യമാകും. സംസ്ഥാന സര്‍ക്കാരിനു കീഴില്‍ സാംസ്‌കാരിക വകുപ്പ് ഒരുക്കുന്ന ഒടിടി (ഓവര്‍ ദ് ടോപ്പ്) പ്ളാറ്റ്ഫോം നവംബര്‍ ഒന്നിന് പ്രവര്‍ത്തനം ആരംഭിക്കും. “സി സ്പേസ് (C Space)” എന്ന പേരിലാകും ഒടിടി പ്ളാറ്റ്ഫോം അറിയപ്പെടുക. സർക്കാരിന്റെ കീഴിൽ സിനിമാസ്വാദനത്തിനായി ഇത്തരത്തിലൊരു സംവിധാനം ഒരുക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളം.
തിയറ്റർ റിലീസിംഗിനു ശേഷമാണ് സിനിമകള്‍ ഒടിടിയിലേക്ക് എത്തുക. അതിനാല്‍ തന്നെ ഈ സംവിധാനം കാരണം സംസ്ഥാനത്തെ തിയറ്റർ വ്യവസായത്തിന് വരുമാന നഷ്ടം സംഭവിക്കുകയില്ല എന്നു മാത്രമല്ല ഓരോ നിർമ്മാതാവിനും എക്കാലവും ഇതിന്മേലുള്ള വരുമാനത്തിന്റെ ഒരു ഭാഗം ലഭിക്കുന്നതായിരിക്കും. ഹ്രസ്വചിത്രങ്ങൾ, ഡോക്യുമെന്ററികൾ തുടങ്ങിയവയും ഇതിലൂടെ കാണുവാനുള്ള സംവിധാനവും ഒരുക്കുന്നുണ്ട്. കലാമൂല്യമുള്ളതും സംസ്ഥാന, ദേശീയ, അന്തർദ്ദേശീയ പുരസ്ക്കാരം നേടിയതുമായ ചിത്രങ്ങൾക്ക് ഒടിടിയിൽ പ്രദർശിപ്പിക്കുന്നതിന് മുൻഗണന നല്‍കും. ഒടിടി പ്ലാറ്റ്ഫോമിലേക്ക് സിനിമകൾ രജിസ്റ്റർ ചെയ്യുവാനുള്ള സൗകര്യം 2022 ജൂൺ 1 മുതൽ കെഎസ്എഫ്ഡിസി ഹെഡ് ഓഫീസിലും  ചിത്രാഞ്ജലി സ്റ്റുഡിയോയിലും ഉണ്ടായിരിക്കും.

RELATED ARTICLES

Most Popular

Recent Comments