നിസാമുദ്ദീൻ മംഗള എക്‌സ്പ്രസിന്റെ ബോഗി വേർപ്പെട്ടു; ഒഴിവായത് വൻ ദുരന്തം

0
93

തൃശ്ശൂർ : നിസാമുദ്ദീൻ മംഗള എക്‌സ്പ്രസിന്റെ ബോഗി വേർപ്പെട്ടു. തൃശ്ശൂരിൽ നിന്നും എറണാകുളത്തേക്ക് വരുന്നതിനിടെ വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. 15 മിനിറ്റിനകം ബോഗി ഘടിപ്പിച്ച് യാത്ര തുടർന്നു.

തൃശ്ശൂർ സ്റ്റേഷൻ വിട്ട ഉടനെ പൂങ്കുന്നത്ത് വച്ചാണ് എഞ്ചിനും ബോഗിയും വേർപ്പെട്ടത്. ബോഗി വേർപെട്ട ശേഷം ഏകദേശം 30 മീറ്ററോളം ദൂരം എഞ്ചിൻ മുന്നോട്ട് നീങ്ങി.

അപകടം ഉണ്ടാകുമ്പോൾ ട്രെയിൻ പതുക്കെയാണ് സഞ്ചരിച്ചിരുന്നത്. അതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.