കൂളിമാട് കടവില്‍ നിര്‍മാണത്തിലിരിക്കെ ബീമുകള്‍ തകര്‍ന്നുവീണ പാലത്തില്‍ നാളെ (ബുധനാഴ്ച) പൊതുമരാമത്ത് വകുപ്പ് വിജിലന്‍സ് വിഭാഗം പരിശോധന നടത്തും

0
94

കോഴിക്കോട്: കൂളിമാട് കടവില്‍ നിര്‍മാണത്തിലിരിക്കെ ബീമുകള്‍ തകര്‍ന്നുവീണ പാലത്തില്‍ നാളെ (ബുധനാഴ്ച) പൊതുമരാമത്ത് വകുപ്പ് വിജിലന്‍സ് വിഭാഗം പരിശോധന നടത്തും. ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ എം. അന്‍സാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തകര്‍ന്ന പാലം പരിശോധിക്കുക.
ഹൈഡ്രോളിക്ക് സംവിധാനത്തിലെ തകരാറാണ് പാലം വീഴാന്‍ കാരണമെന്നാണ് നിര്‍മാണം നടത്തുന്ന ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുടെ വിശദീകരണം. ഇതുള്‍പ്പെടെ വിജലന്‍സ് സംഘം പരിശോധിക്കും. റോഡ് ഫണ്ട് ബോര്‍ഡും പാലത്തില്‍ പരിശോധന നടത്തും.