Thursday
8 January 2026
32.8 C
Kerala
HomeCinema Newsസംസ്ഥാന സര്‍ക്കാരിന് വേണ്ടി കെഎസ്‌എഫ്ഡിസി തയ്യാറാക്കിയ ഒടിടി പ്ലാറ്റ്‌ഫോമിന്റെ ഔദ്യോഗിക പ്രഖ്യാപനം നാളെ

സംസ്ഥാന സര്‍ക്കാരിന് വേണ്ടി കെഎസ്‌എഫ്ഡിസി തയ്യാറാക്കിയ ഒടിടി പ്ലാറ്റ്‌ഫോമിന്റെ ഔദ്യോഗിക പ്രഖ്യാപനം നാളെ

സംസ്ഥാന സര്‍ക്കാരിന് വേണ്ടി കെഎസ്‌എഫ്ഡിസി തയ്യാറാക്കിയ ഒടിടി പ്ലാറ്റ്‌ഫോമിന്റെ ഔദ്യോഗിക പ്രഖ്യാപനവും നാമകരണവും മന്ത്രി സജി ചെറിയാന്‍ നിര്‍വഹിക്കും.
നാളെ രാവിലെ പത്തിന് തിരുവനന്തപുരം കലാഭവന്‍ തിയേറ്ററിലാണ് പരിപാടി നടക്കുന്നത്.

സര്‍ക്കാരിന് കീഴില്‍ ഒടിടി സംവിധാനമൊരുക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളം. സുതാര്യത ഉറപ്പാക്കുന്നതും ചലച്ചിത്ര നിര്‍മാതാവിന് പ്രേക്ഷകരുടെ എണ്ണമനുസരിച്ചു വരുമാനം ലഭിക്കുകയും ചെയ്യുന്ന ഏറ്റവും ആധുനിക രീതിയിലുള്ള സ്ട്രീമിംഗ് സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. പ്രേക്ഷകന്റെ താല്പര്യപ്രകാരം തെരഞ്ഞെടുക്കുന്ന ചിത്രങ്ങള്‍ക്ക് മാത്രം തുക നല്‍കുന്ന പേ പെര്‍ വ്യൂ അടിസ്ഥാനത്തിലാണ് പ്ലാറ്റ്‌ഫോം പ്രവര്‍ത്തിക്കുക.
നവംബര്‍ ഒന്ന് മുതല്‍ പ്രവര്‍ത്തനം തുടങ്ങുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

RELATED ARTICLES

Most Popular

Recent Comments