1,345 പോയന്റ് കുതിച്ച് സെന്‍സെക്‌സ്

0
105

മുംബൈ: എല്‍.ഐ.സി ലിസ്റ്റിങ് നഷ്ടത്തിലായിരുന്നുവെങ്കിലും സമീപകാലത്തെ മികച്ച ഉയരം കുറിച്ച് സൂചികകള്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 1,345 പോയന്റ് (2.54%)നേട്ടത്തില്‍ 54,318ലും നിഫ്റ്റി 417 പോയന്റ്(2.6%)ഉയര്‍ന്ന് 16,259ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ചൈനയിലെ കോവിഡ് നിയന്ത്രണങ്ങള്‍ ലഘൂകരിച്ചത് ലോഹ ഓഹരികള്‍ നേട്ടമാക്കി. നിഫ്റ്റി മെറ്റല്‍ സൂചിക ഏഴ് ശതമാനമാണ് ഉയര്‍ന്നത്. ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് 10ശതമാനവും ടാറ്റ സ്റ്റീല്‍ 7.6ശതമാനവും ജെഎസ്ഡ്ബ്ല്യു സ്റ്റീല്‍ 6ശതമാനവും നേട്ടമുണ്ടാക്കി.
എച്ച്ഡിഎഫ്‌സി ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, ഇന്‍ഫോസിസ്, ബജാജ് ഫിനാന്‍സ്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, എച്ച്ഡിഎഫ്‌സി, മാരുതി സുസുകി, ടിസിഎസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.