ഉപയോഗശൂന്യമായ ലോ ഫ്ളോര്‍ ബസ്സുകള്‍ സ്‌കൂളുകളിൽ ക്ളാസ് റൂമുകളാക്കുന്നു

0
94

സംസ്ഥാനത്തെ ഉപയോഗശൂന്യമായി സ്ക്രാപിനായി നീക്കി വച്ച കെഎസ്ആര്‍ടിസി ബസ്സുകള്‍ വൈവിധ്യവത്കരണത്തിലൂടെ പുനരുപയോഗിക്കാനുള്ള പദ്ധതി മുന്നോട്ടുപോകുകയാണ് .ഇതിന്‍റെ ഭാഗമായി കെഎസ് ആർടിസിയുടെ ലോ ഫ്ലോർ ബസ്സുകള്‍ ക്ളാസ് മുറികളാക്കും. .

സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാണ് ഈ ആശയം മുന്നോട്ട് വെച്ചത്. ഇരു വകുപ്പുകൾ യോജിച്ച് മുന്നോട്ട് പോകുമെന്ന് ഗതാഗതമന്ത്രി ആൻറണി രാജു വ്യക്തമാക്കി. തിരുവനന്തപുരം ജില്ലയിലെ മണക്കാട് ടിടിഇയിലാണ് ആദ്യ ബസ് ക്ലാസ്സ് മുറി. ഇവിടേക്ക് രണ്ട് ബസ്സുകൾ ഇതിനായി നല്‍കുമെന്ന് ഗതാഗതമന്ത്രി അറിയിച്ചു.