വാട്‌സാപ്പ് സ്റ്റാറ്റസില്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യാറുണ്ടോ? പുതിയ ഫീച്ചര്‍ വരുന്നു

0
88

ഇഷ്ടപ്പെട്ട ഉള്ളടക്കങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെക്കുന്നതിനായി വിവിധ വെബ്‌സൈറ്റുകളുടെ ലിങ്കുകള്‍ പങ്കുവെക്കാന്‍ ആളുകള്‍ വാട്‌സാപ്പ് സ്റ്റാറ്റസ് ഉപയോഗിക്കുന്നുണ്ട്. എന്നാല്‍, ഇങ്ങനെ പോസ്റ്റ് ചെയ്യുന്ന ലിങ്കിലെ ഉള്ളടക്കം എന്താണെന്ന് ഒരു ലിങ്ക് പ്രിവ്യൂവിലൂടെ അറിയാനുള്ള സൗകര്യം നിലവില്‍ വാട്‌സാപ്പിലില്ല.
സ്റ്റാറ്റസില്‍ പങ്കുവെക്കുന്ന ലിങ്കുകള്‍ക്ക് പ്രിവ്യൂ സൗകര്യം കൂടി ഒരുക്കാന്‍ വാട്‌സാപ്പിന് പദ്ധതിയുണ്ടെന്ന് വാബീറ്റാ ഇന്‍ഫോ വെബ്‌സൈറ്റിന്റെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുവഴി ലിങ്ക് എന്തിനെ കുറിച്ചുള്ളതാണെന്ന് അത് ക്ലിക്ക് ചെയ്യുന്നതിന് മുമ്പ് തന്നെ മനസിലാക്കാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും.
വാട്‌സാപ്പിന്റെ ഐഓഎസ് ബീറ്റാ പതിപ്പിലാണ് ഈ ഫീച്ചര്‍ കണ്ടത്. ആന്‍ഡ്രോയിഡിലും ഡെസ്‌ക് ടോപ്പ് പതിപ്പിലും ഈ ഫീച്ചര്‍ താമസിയാതെ അവതരിപ്പിച്ചേക്കും.
ഇത് കൂടാതെ സന്ദേശങ്ങള്‍ക്ക് അതിവേഗം മറുപടി നല്‍കാന്‍ സാധിക്കുന്ന ഒരു ഷോട്ട് കട്ട് ബട്ടനും അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് വാട്‌സാപ്പ്.
അടുത്തിടെയാണ് ഇമോജി റിയാക്ഷനുകള്‍ വാട്‌സാപ്പ് അവതരിപ്പിച്ചത്. കൂടാതെ ഗ്രൂപ്പ് അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുകയും ചെയ്തു. ഫെയ്‌സ്ബുക്ക് മെസഞ്ചര്‍, ഇന്‍സ്റ്റാഗ്രാം എന്നിവയില്‍ ഇമോജി റിയാക്ഷനുകള്‍ നേരത്തെ തന്നെ ലഭ്യമാണ്.