പാലക്കാട് എക്‌സൈസ് ഓഫീസിൽ വിജിലൻസ് പരിശോധന; 10 ലക്ഷം രൂപയുടെ കൈക്കൂലി പണം പിടിച്ചെടുത്തു

0
67

പാലക്കാട്: എക്‌സൈസ് ഓഫീസിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ
കൈക്കൂലി പണം പിടിച്ചെടുത്തു. എക്‌സൈസ് ഡിവിഷൻ ഓഫീസിൽ നിന്നാണ് പണം പിടിച്ചത്. രാവിലെ മുതലാണ് ഓഫീസിൽ പരിശോധന ആരംഭിച്ചത്.

10,23600 രൂപയാണ് പിടിച്ചെടുത്തത്. എക്‌സൈസ് ഡിവിഷൻ ഓഫീസ് അസിസ്റ്റന്റ് നൂറുദീനിൽ നിന്നുമാണ് പണം പിടിച്ചെടുത്തത്. കൈക്കൂലി പണം കാറിൽ എക്‌സൈസ് ഓഫീസുകളിലേക്ക് ഈ പണം കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു നൂറുദ്ദീൻ. ഇതിനിടെയാണ് വിജിലൻസ് പരിശോധനയ്‌ക്ക് എത്തിയത്.

ഡാഷ്‌ബോർഡിൽ കവറിൽ സൂക്ഷിച്ച നിലയിലായിരുന്നു പണം. കാടാംകോട് ജംഗ്ഷനിൽ വെച്ചാണ് ഇയാൾ വിജിലൻസിന്റെ വലയിലായത്. ഡിവൈഎസ്പി ഗംഗാധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.