ഭാര്യാസഹോദരനെ കുടുക്കാന്‍ മകളെ ഉപയോഗിച്ച് വ്യാജ പോക്സോ പരാതി നല്‍കിയ യുവാവിനെതിരേ വഴിക്കടവ് പോലീസ് കേസെടുത്തു

0
74

എടക്കര: ഭാര്യാസഹോദരനെ കുടുക്കാന്‍ മകളെ ഉപയോഗിച്ച് വ്യാജ പോക്സോ പരാതി നല്‍കിയ യുവാവിനെതിരേ വഴിക്കടവ് പോലീസ് കേസെടുത്തു. നാലുവയസ്സുകാരിയായ മകളെ ഭാര്യാസഹോദരന്‍ പീഡിപ്പിച്ചെന്ന് ഇയാള്‍ ജനുവരിയില്‍ സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഭാര്യാസഹോദരനെതിരേ പോലീസ് കേസെടുത്തിരുന്നു.
ഡിവൈ.എസ്.പി. സാജു കെ. എബ്രഹാമിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഇന്‍സ്പെക്ടര്‍ പി. അബ്ദുള്‍ബഷീറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പരാതി വ്യാജമാണെന്നു തെളിഞ്ഞത്. ഇതിനെത്തുടര്‍ന്നാണ് പിതാവിനെതിരേ പോലീസ് കേസെടുത്തത്.