പാലത്തിന് മേൽ വിമാനം തകർന്ന് വീണ് കത്തിച്ചാമ്പലായി; വീഴ്ചയിൽ കാറിലും ഇടിച്ചു; ദൃശ്യങ്ങൾ

0
79

മിയാമി: ഫ്‌ളോറിഡയിൽ സ്വകാര്യ വിമാനം തകർന്ന് വീണ് ഒരു മരണം. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. മിയാമിയിലെ ഹൈവേ പാലത്തിന് മുകളിലാണ് അപകടമുണ്ടായത്. നിലത്തുവീണ വിമാനം പാലത്തിന് മുകളിലൂടെ സഞ്ചരിക്കുകയായിരുന്ന എസ് യു വി വാഹനത്തെ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.

അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയിൽ വൈറലാണ്. അപകടത്തിന് പിന്നാലെ പാലത്തിൽ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു.

അപകടത്തിൽപ്പെട്ട വിമാനത്തിൽ മൂന്ന് യാത്രക്കാരാണ് ഉണ്ടായിരുന്നത്. നിയന്ത്രണം നഷ്ടപ്പെട്ട് വിമാനം താഴെ വീഴുകയായിരുന്നുവെന്നാണ് വിവരം. ഇതിനിടെയാണ് പാലത്തിൽ സഞ്ചരിച്ചിരുന്ന എസ് യുവിയുമായി കൂട്ടിയിടിച്ചത്. ഒരു സ്ത്രീയാണ് കാർ ഓടിച്ചിരുന്നത്. ഇവരുടെ രണ്ട് പിഞ്ചുകുഞ്ഞുങ്ങൾ കാറിലുണ്ടായിരുന്നു. ഭാഗ്യവശാൽ മൂന്ന് പേർക്കും പരിക്കേറ്റില്ല.