ആം ആദ്മിയും ട്വന്‍റി ട്വന്‍റിയും പ്രഖ്യാപിച്ച  ജനക്ഷേമ സഖ്യം തൃക്കാക്കരയില്‍ കൃത്യമായ നിലപാട് ഉടന്‍ പ്രഖ്യാപിക്കുമെന്ന് സാബു എം ജേക്കബ്

0
86

കൊച്ചി: ആം ആദ്മിയും ട്വന്‍റി ട്വന്‍റിയും പ്രഖ്യാപിച്ച  ജനക്ഷേമ സഖ്യം തൃക്കാക്കരയില്‍ കൃത്യമായ നിലപാട് ഉടന്‍ പ്രഖ്യാപിക്കുമെന്ന് സാബു എം ജേക്കബ് (Sabu M Jacob). എഎപിയിലും ട്വന്‍റി ട്വന്‍റിയിലും ധാരണ ആയിട്ടുണ്ട്. അധികാരതര്‍ക്കമുണ്ടാകില്ല. ആര് വലുത് ആര് ചെറുത് എന്ന് ജനക്ഷേമ സഖ്യത്തില്‍ മത്സരമില്ല. സഖ്യത്തിന് കൃത്യമായ നയവും നിലപാടും ഉണ്ടാകുമെന്നും സാബു എം ജേക്കബ് പറഞ്ഞു.