കൈമുറിച്ച് ആത്മഹത്യാശ്രമം നടത്തുന്നത് ലൈവായി ഫെയ്സ്ബുക്കിലിട്ട യുവാവിനെ പോലീസ് രക്ഷിച്ച് ആശുപത്രിയിലാക്കി

0
92

പാലാ: കൈമുറിച്ച് ആത്മഹത്യാശ്രമം നടത്തുന്നത് ലൈവായി ഫെയ്സ്ബുക്കിലിട്ട യുവാവിനെ പോലീസ് രക്ഷിച്ച് ആശുപത്രിയിലാക്കി. പാലാ സ്വദേശിയായ മുപ്പതുവയസ്സുകാരനെയാണ് ആശുപത്രിയിലാക്കിയത്. ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. ഇയാളുടെ മാതാപിതാക്കള്‍ സ്ഥലത്തില്ലായിരുന്നു.
‘എന്റെ അത്മഹത്യാ ലൈവ്’ എന്ന പേരിലാണ് ദൃശ്യങ്ങള്‍ ഫെയ്സ് ബുക്കിലിട്ടത്. ഇത് ശ്രദ്ധയില്‍പ്പെട്ട ഒരാള്‍ പാലാ പോലീസിനെ വിവരം അറിയിച്ചു. പോലീസ് ഇയാളുടെ താമസസ്ഥലം കണ്ടെത്തി.
വീട് അടച്ചിട്ടനിലയിലായിരുന്നു. അഗ്‌നിരക്ഷാസേനയേയും വിവരമറിയിച്ചു. പിന്നീട് ഇയാളെ പോലീസ് അനുനയിപ്പിച്ച് വീടിന്റെ വാതില്‍ തുറപ്പിച്ചു. ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. യുവാവിന്റെ പരിക്ക് ഗുരുതരമല്ലെന്ന് പോലീസ് അറിയിച്ചു.