ഒമാന്റെ ഏറ്റവും മികച്ച വ്യാപാര പങ്കാളികളാണ് ഇന്ത്യയെന്ന് ഒമാൻ

0
75

ഒമാന്റെ ഏറ്റവും മികച്ച വ്യാപാര പങ്കാളികളാണ് ഇന്ത്യയെന്ന് ഒമാൻ വാണിജ്യ,വ്യവസായ,നിക്ഷേപ മന്ത്രി ഖ്വയിസ് ബിൻ മുഹമ്മദ് അൽ യൂസഫ് പറഞ്ഞു
ഒമാനിൽ നിന്നുള്ള ഉന്നതതല പ്രതിനിധി സംഘത്തിനോടൊപ്പം ഇൻഡോ ഗൾഫ് & മിഡിൽ ഈസ്റ്റ് ചേംബർ ഓഫ് കൊമേഴ്‌സിന്റെ പ്രതിനിധികളുമായി മുംബൈയിൽ കൂടിക്കാഴ്ച നടത്തുകയായിരുന്നു വിദേശ മന്ത്രി. കൂടിക്കാഴ്ചയിൽ ഒമാൻ വിഷൻ 2040 ന്റെ ഭാഗമായി രണ്ട് രാജ്യങ്ങളിലെ പ്രതിനിധികൾ തമ്മിൽ വിലപ്പെട്ട നിർദ്ദേശങ്ങൾ ചർച്ച ചെയ്തു.
ഒമാനിൽ നിന്നുള്ള 48 അംഗ പ്രതിനിധി സംഘത്തിൽ ആരോഗ്യം, ഫാർമസ്യൂട്ടിക്കൽസ്, മൈനിംഗ്, ടൂറിസം, ടെലികമ്മ്യൂണിക്കേഷൻ, റിയൽ എസ്റ്റേറ്റ് എന്നിങ്ങനെ വിവിധ മേഖലകളിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥരും ബിസിനസ് പ്രതിനിധികളുമുണ്ടായിരുന്നു
ഇൻഡോ ഗൾഫ് & മിഡിൽ ഈസ്റ്റ് ചേംബർ ഓഫ് കൊമേഴ്‌സ് ഭാരവാഹികളുമായുള്ള കൂടിക്കാഴ്ചയിൽ,ഇന്ത്യ ഏറ്റവും മികച്ച വ്യാപാര പങ്കാളികളിലൊന്നാണെന്നും ഗൾഫ് മേഖലയിലെ ഇരു രാജ്യങ്ങളും നിർണായക സഖ്യകക്ഷികളാണെന്നും കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഉഭയകക്ഷി വ്യാപാര ബന്ധം ശക്തമായി വളരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യയിലും മിഡിൽ ഈസ്റ്റ് മേഖലയിലും സാമ്പത്തിക, വ്യാവസായിക, വാണിജ്യ, സാംസ്കാരിക പ്രവർത്തനങ്ങളെ ബന്ധിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യം വച്ചുള്ള സംഘടനയാണ് ഐഎൻഎംഇസിസി. ഇന്ത്യ,യുഎഇ, ഒമാൻ,സൗദി അറേബ്യ,കുവൈറ്റ്,ഖത്തർ എന്നിവിടങ്ങളിലെ വ്യത്യസ്ത നഗരങ്ങളിൽ ഇതിന് ചാപ്റ്ററുകൾ ഉണ്ടെന്ന് സെക്രട്ടറി ജനറൽ ഡോ.സുരേഷ്‌കുമാർ മധുസൂദനൻ പറഞ്ഞു.
വിദ്യാഭ്യാസം,പരിശീലനം,വൈദഗ്ദ്ധ്യം,ടൂറിസം മേഖലകളെ പിന്തുണയ്ക്കുന്നതിനുള്ള അടിത്തറ ഇന്ത്യയായിരിക്കും. ഇത് ഉഭയകക്ഷി ബന്ധങ്ങളും മികച്ച അവസരങ്ങളും തൊഴിലവസരങ്ങളും മെച്ചപ്പെടുത്തും.
ഇൻഡോ ഗൾഫ് & മിഡിൽ ഈസ്റ്റ് ചേംബർ ഓഫ് കൊമേഴ്‌സ് ഇന്ത്യയിലും മിഡിൽ ഈസ്റ്റ് മേഖലയിലും സാമ്പത്തിക,വ്യാവസായിക,വാണിജ്യ, സാംസ്കാരിക പ്രവർത്തനങ്ങളെ ബന്ധിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും സമർപ്പിതമായ ഒരു സംരംഭമാണ്.
ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് ചെയർമാൻ എച്ച്.ഇ.റെധാ ജുമാ അൽ സാലിഹ്,എച്ച്.ഇ.ഖ്വയിസ് ബിൻ മുഹമ്മദ് അൽ യൂസഫ്.ഇന്ത്യയിലെ ഒമാൻ കോൺസൽ ജനറൽ സുലൈമാൻ ലഷ്‌കരൻ അൽ സദ്‌ജലി, ഐ.എൻ.എം.ഇ.സി.സി.ചെയർമാൻ ഡോ.എൻ.എം.ഷറഫുദീൻ, സെക്രട്ടറി ജനറൽ ഡോ.സുരേഷ്‌കുമാർ മധുസൂദനൻ,ഒമാൻ ഡയറക്ടർ ഡേവിസ് കല്ലൂക്കാരൻ, മുംബൈ ചാപ്റ്റർ പ്രസിഡന്റ് ഡോ.പി.ജെ.അപ്രെയിൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.